Drone Seized In Jammu Kashmir
ദില്ലി: അതിർത്തി കടന്നെത്തിയ പാക് ഡ്രോണ്‍ വെടിവെച്ച് വീഴ്‌ത്തി ബി എസ് എഫ്. പഞ്ചാബിലെ അമൃത്സറില്‍ ഇന്ത്യ- പാകിസ്ഥാന്‍ അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് സമീപത്താണ് സംഭവം നടന്നത്. പട്രോളിംഗിനിടെ അസ്വാഭാവിക ശബ്ദം കേട്ട ദിശയിലേക്ക് ബി എസ് എഫ് നിരീക്ഷണം ശക്തമാക്കി. തുടര്‍ന്നാണ് ഡ്രോണ്‍ ശ്രദ്ധയിൽ കണ്ടത്. ഇത് ഉടന്‍ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു.
ഡ്രോണ്‍ വെടിവെച്ച് വീഴ്‌ത്തിയ ശേഷം സൈനികര്‍ പരിസരം നിരീക്ഷിച്ചിരുന്നു. വിശദമായ പരിശോധനയ്‌ക്ക് ശേഷമാണ് വെടിവെച്ച് വീഴ്‌ത്തിയത് പാക് ഡ്രോണാണെന്ന് സ്ഥിരീകരിച്ചത്.
എന്നാൽ, മതിയായ രേഖകളില്ലാതെ സുരക്ഷാ മേഖലയില്‍ പറന്ന ഒരു ഡ്രോണ്‍ കഴിഞ്ഞ ആഴ്‌ചയിൽ ജമ്മു കശ്മീരില്‍ പോലീസ് പിടിച്ചെടുക്കുകയും ഉടമയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. നവംബര്‍ 17ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണ്‍ പിടികൂടിയത്. സയീദ് അല്‍ഫാര്‍ ദനിയാല്‍ എന്നയാളുടെ ഉടമസ്ഥതിയിലുള്ളതായിരുന്നു ഡ്രോണ്‍. മതിയായ രേഖകളില്ലാതെ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തിയതിനാണ് ഉടമയെ അറസ്റ്റ് ചെയ്തതെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…
2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ തന്റെ പ്രണയം നിരസിച്ചതിനെ പേരിൽ കുത്തിക്കൊലപ്പെടുത്തിയ വിനീഷ്…
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും…
ദില്ലി : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ 2020-ൽ നടന്ന ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന 'ബാറ്റിൽ ഓഫ്…