പ്രതീകാത്മക ചിത്രം
ഇസ്‍ലാമബാദ് : ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ശ്രീലങ്കയിൽ നടത്തുന്നതിൽനിന്ന് പിൻമാറാൻ പാകിസ്ഥാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നേരത്തെ തീരുമാനിച്ചതിൽ നിന്ന് വിഭിന്നമായി കൂടുതൽ മത്സരങ്ങൾ പാകിസ്ഥാനിൽ വച്ച് തന്നെ നടത്തണമെന്നാണ് പിസിബിയുടെ പുതിയ നിലപാട്. നേരത്തെ നിശ്ചയിച്ചിരുന്ന ‘ഹൈബ്രിഡ്’ മോഡൽ പാകിസ്ഥാൻ തന്നെയാണ് മുന്നോട്ടു വച്ചത്. എന്നാൽ പിസിബി തലവനായി സാക്ക അഷറഫ് ചുമതലയേറ്റതോടെ പാകിസ്ഥാൻ നേരത്തെയുള്ള നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു. ഇതോടെ ടൂർണമെന്റ് നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്.
ഏഷ്യാ കപ്പിലെ നാലു മത്സരങ്ങൾ പാകിസ്ഥാനിലും ഇന്ത്യയുടേതുൾപ്പെടെ ബാക്കി മത്സരങ്ങൾ ശ്രീലങ്കയിലും നടത്താനാണു നേരത്തേ തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങൾ നടക്കേണ്ടത്. ഏഷ്യാകപ്പ് കളിക്കാൻ പാകിസ്ഥാനിലേക്കു പോകില്ലെന്ന നിലപാടാണ് ബിസിസിഐ ആദ്യം മുതൽ സ്വീകരിച്ചത്. തുടർന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം പാകിസ്ഥാനു പുറത്തുനടത്താമെന്ന ‘ഹൈബ്രിഡ്’ മോഡലുമായി പാക്കിസ്ഥാനെത്തി. ഒടുവിൽ ചർച്ചകള്‍ക്കു ശേഷം ഇന്ത്യയുടെ കളികളും മറ്റു പ്രധാന മത്സരങ്ങളും ശ്രീലങ്കയിൽ നടത്താൻ തീരുമാനമായി. എന്നാൽ പാകിസ്ഥാൻ സർക്കാർ ഇക്കാര്യത്തിൽ സമ്മർദം ചെലുത്തിയതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാട് മാറ്റി. ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് കളിക്കണോയെന്നു തീരുമാനിക്കാൻ, പാകിസ്ഥാൻ സമിതിയെ നിയോഗിച്ചിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…