International

‘ന്യൂനപക്ഷങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യവും, വിവേചനമില്ലാതെ സമത്വവും’!ജിന്നയുടെ വാഗ്ദാനം വെറും വാക്കിലൊതുങ്ങി; സഹിക്കാവുന്നതിലുമപ്പുറം സഹിച്ച് മരിച്ച് ജീവിച്ച് രാജ്യത്തെ ന്യൂനപക്ഷം!സ്വന്തം ക്ഷേത്രത്തിൽ 70 വർഷമായി ആരാധന നടത്താൻ സാധിക്കാതെ പാകിസ്ഥാനിലെ ഹിന്ദുക്കൾ

വിഭജന സമയത്ത് പാകിസ്ഥാനിലുണ്ടായിരുന്ന 1,288 ഹിന്ദു ക്ഷേത്രങ്ങളിൽ ഇന്ന് അവശേഷിക്കുന്നത് 31 എണ്ണം മാത്രമാണെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാൻ ഹിന്ദു കൗൺസിൽ രംഗത്തെത്തി.ഇസ്ലാമാബാദിൽ തീവ്ര മുസ്ലീങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ഇസ്ലാമാബാദിൽ ആരംഭിച്ച ക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പ്രദേശത്തെ കടുത്ത ഇസ്ലാം വാദികളുടെ പ്രതിഷേധങ്ങളെ തുടർന്ന് നിർത്തിവച്ച പശ്ചാത്തലത്തിലായിരുന്നു വെളിപ്പെടുത്തൽ.

ഇസ്ലാമാബാദിലെ പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട രാമക്ഷേത്രത്തിൽ കഴിഞ്ഞ എഴുപത് വർഷങ്ങളായി ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുവാദമില്ലെന്നും അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

1,288 ഹിന്ദു ക്ഷേത്രങ്ങൾ ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ 31 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും പാകിസ്ഥാൻ ഹിന്ദു കൗൺസിൽ രക്ഷാധികാരി രമേഷ് കുമാർ വാങ്ക്വാനിയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. 1947-ലെ വിഭജന സമയത്ത് ഇന്ത്യയിലേക്ക് പോയവർ ഉപേക്ഷിച്ച സ്വത്തുക്കളുടെ പരിപാലനത്തിന്റെ ഉത്തരവാദിത്തം ബോർഡിനാണ്.

ഈ രാമക്ഷേത്രത്തിൽ ആരാധനയ്ക്കായി ഹിന്ദുക്കൾ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും യാത്ര ചെയ്ത് എത്തുമായിരുന്നു. എന്നാൽ ഇന്നിത് ഒരു ടൂറിസ്റ്റ് കേന്ദ്രം മാത്രമാണ്. വിനോദസഞ്ചാരികൾക്ക് സെയ്ദ്പൂർ വില്ലേജിലെ രാമക്ഷേത്രം സന്ദർശിക്കാം, എന്നാൽ ഇവിടെ നിന്നും വിഗ്രഹങ്ങൾ നീക്കം ചെയ്യപ്പെട്ടു, ഒരുകാലത്ത് ഹിന്ദു സമൂഹം വിശുദ്ധമായി കണക്കാക്കുന്ന ശുദ്ധജല കുളങ്ങളാൽ ചുറ്റപ്പെട്ടിരുന്ന ഈ പ്രദേശം ഇന്ന് മലിനജലത്താൽ ചുറ്റപ്പെട്ടിരിക്കുന്നു, ശ്രീരാമനും കുടുംബവും ഒരിക്കൽ ഇവിടെ നിന്നും വെള്ളം കുടിച്ചു എന്ന വിശ്വാസത്താൽ സമീപമുള്ള ഒരു കുളത്തിൽ എല്ലാ വർഷവും ഒരു മേള നടന്നിരുന്നു,

പഞ്ചാബ് സമതലത്തിന്റെ അതിർത്തിയിൽ 1960 കളിലാണ് ഇന്നത്തെ ആധുനിക ഇസ്ലാമാബാദ് കെട്ടിപ്പടുത്തത് തൊട്ടു പിന്നാലെ അതേ വർഷം അധികാരികൾ രാമക്ഷേത്ര സമുച്ചയം ഗേൾസ് സ്കൂളാക്കി മാറ്റി. വർഷങ്ങളോളം നീണ്ട പാകിസ്ഥാനിൽ ശേഷിച്ച അംഗബലമില്ലാത്ത ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധത്തിന് ശേഷം, സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ഒടുവിൽ 2006 ൽ ക്ഷേത്രം ഒഴിപ്പിക്കുകയും ചെയ്തു. അപ്പോഴും ഹിന്ദുക്കൾക്ക് ഇപ്പോഴും അവിടെ ആരാധന നടത്താൻ അനുവാദം ലഭിച്ചില്ല.

തങ്ങളെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് പാകിസ്ഥാനിലെ ഭൂരിപക്ഷം ന്യൂനപക്ഷങ്ങളും കരുതുന്നു, അവർ തങ്ങൾക്കെതിരായ അക്രമങ്ങൾ സഹിക്കുകയാണ്.

പാകിസ്ഥാനിൽ, 220 ദശലക്ഷം വരുന്ന മുസ്ലീം ഭൂരിപക്ഷ ജനസംഖ്യയുടെ ഒരു ചെറിയ ഭാഗം ന്യൂനപക്ഷങ്ങളാണ്. 1947ൽ അന്നത്തെ ഏകീകൃത ഇന്ത്യയിലെ മുസ്ലീങ്ങളുടെ സുരക്ഷിത താവളമായി പാകിസ്ഥാൻ സ്ഥാപിച്ച മുഹമ്മദ് അലി ജിന്ന, ന്യൂനപക്ഷങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യവും വിവേചനമില്ലാതെ സമത്വവും ആസ്വദിക്കുമെന്നും പറഞ്ഞെങ്കിലും വാക്ക് വെറും വാഗ്ദാനങ്ങളിലൊതുങ്ങി.

കഴിഞ്ഞയാഴ്ച തലസ്ഥാനത്ത് പുതിയ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചതോടെ, തകർന്ന സമൂഹത്തിന്റെ പ്രതീക്ഷകൾ പുനരുജ്ജീവിപ്പിച്ചതായി അവർ കരുതി. എന്നാൽ അവിടെയും മതഭ്രാന്തന്മാർ അവരുടെ സ്വപ്‌നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ് .

Anandhu Ajitha

Recent Posts

കരമനയിലെ കൊലപാതകം ! അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു; സി സി ടി വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ…

2 mins ago

ലോക്സഭാ തെരഞ്ഞെടുപ്പ് ! നാലാം ഘട്ടം 13ന് ; പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…

39 mins ago

സമരം തീര്‍ന്നിട്ടും മാറ്റമില്ല; കണ്ണൂരിൽ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട്…

2 hours ago

പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാവലാകാൻ ദൃഷ്ടി-10 വരുന്നു; പ്രതിരോധ സേനയ്‌ക്ക് കരുത്തേകാനൊരുങ്ങി ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ; പ്രത്യേകതകൾ അറിയാം

ദില്ലി: പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ‌. പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ…

2 hours ago