ഇസ്ലാമാബാദ് : ഡ്യൂട്ടിക്ക് വരുമ്പോൾ ക്യാബിൻ ക്രൂ തീർച്ചയായും അടിവസ്ത്രം ധരിക്കണം. ജീവനക്കാർക്ക് വേണ്ടി വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ച് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്. എയർലൈനിലെ എയർ ഹോസ്റ്റസുമാരുടെ വസ്ത്രധാരണത്തിൽ പാക്കിസ്ഥാൻ ദേശീയ വിമാനക്കമ്പനിയുടെ ജനറൽ മാനേജറാണ് എതിർപ്പ് ഉന്നയിച്ചത്.
എയർ ഹോസ്റ്റസുമാർ ജോലിക്ക് വരുമ്പോഴും ഹോട്ടലുകളിൽ താമസിക്കുമ്പോഴും ധരിക്കുന്ന വസ്ത്രങ്ങൾ വിമാനക്കമ്പനിയുടെ പ്രതിച്ഛായ തകർക്കുന്നുവെന്ന പരാതികളാണ് ഉയരുന്നത്. യാത്ര ചെയ്യുമ്പോഴും ഹോട്ടലിൽ താമസിക്കുമ്പോഴും വിവിധ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും ക്യാബിൻ ക്രൂ അശ്രദ്ധമായി വസ്ത്രം ധരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം രീതികൾ കാഴ്ചക്കാരിൽ മോശമായ മതിപ്പ് ഉണ്ടാക്കുമെന്ന് പിഐഎ ജനറൽ മാനേജർ ആമിർ ബാഷിർ പറഞ്ഞു.
യുവാക്കളും യുവതികളും ധരിക്കുന്ന വസ്ത്രം നമ്മുടെ സംസ്കാരത്തിനും ധാർമ്മികതയ്‌ക്കും അനുസൃതമായിരിക്കണം. പുതിയ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എയർലൈൻസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…