Pakistan ISI behind Bangladesh riots; Sheikh Hasina's son presented evidence
ധാക്ക: ബംഗ്ലാദേശ് കലാപത്തിന് പിന്നിൽ പാകിസ്ഥാൻ ചാരസംഘടനായ ഐ.എസ്.ഐ ആണെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസെദ് ജോയ്. ആക്രമണത്തിന് പിന്നിൽ ഐ.എസ്.ഐയുടെ ഇടപെടലുകൾ ഉണ്ടെന്നും അതിനുള്ള തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘ബംഗ്ലാദേശിലെ കലാപത്തിന് പിന്നിൽ പാകിസ്ഥാൻ ചാരസംഘടനായ ഐ.എസ്.ഐ ആണ്. സാഹചര്യതെളിവുകൾ കണക്കിലെടുക്കുമ്പോൾ എനിക്ക് അതിൽ ഉറപ്പുണ്ട്. ബംഗ്ലാദേശിൽ ഉണ്ടായ ആക്രമണങ്ങളും പ്രതിഷേധങ്ങളും വളരെ ഏകോപിതവും സൂക്ഷ്മമായി ആസൂത്രണം ചെയ്തതുമാണ്. സോഷ്യൽ മീഡിയയിലൂടെ അവിടുത്തെ കലാപ സാഹചര്യം ആളിക്കത്തിക്കാനുള്ള മനഃപൂർവമായ ശ്രമങ്ങളുമുണ്ടായിരുന്നു,’ എന്ന് ജോയ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സർക്കാർ എന്തുതന്നെ ചെയ്‌താലും അത് കൂടുതൽ വഷളാക്കാൻ ഐ.എസ്.ഐ ശ്രമിച്ചുകൊണ്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസിനെ ആക്രമിക്കാൻ കലാപകാരികൾ ഉപയോഗിച്ച തോക്കുകൾ തീവ്രവാദ സംഘടനകൾക്കും വിദേശ ശക്തികൾക്കും മാത്രം നൽകാൻ കഴിയുന്ന തരത്തിലുള്ളവയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ ഓഗസ്റ്റ് 5 നാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. നിർണായകഘട്ടത്തിൽ തന്റെ അമ്മയ്ക്ക് സംരക്ഷണം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സജീബ് നന്ദി പ്രകടിപ്പിച്ചു.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…