ഹാരിസ് റൗഫ്
ബംഗളൂരു: മഴ തടസപ്പെടുത്തിയ നിർണ്ണായക മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം 21 റൺസിന് ജയിച്ചെങ്കിലും മത്സരത്തിൽ തങ്ങളുടെ ഒരു ബൗളർ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കിയതോടെ പാക് വിജയത്തിന്റെ ശോഭ കെട്ടു.
പാക് ഫാസ്റ്റ് ബൗളർ ഇന്നത്തെ മത്സരത്തിൽ നിന്നുൾപ്പെടെ 16 സിക്സുകളാണ് വഴങ്ങിയത്. ഇതോടെ ലോകകപ്പിൽ ഒരു സീസണിൽ ഏറ്റവുമധികം സിക്‌സർ വഴങ്ങുന്ന താരമായി റൗഫ്. സിംബാബ്‌വെയുടെ ടിനാഷെ പന്യങ്കാര 2015 ലോകകപ്പിൽ 15 സിക്‌സറുകൾ വഴങ്ങിയതായിരുന്നു ഇതുവരെയുള്ള വലിയ റെക്കോഡ്. ഈ ലോകകപ്പിൽ ഏറ്റവുമധികം റൺസ് വഴങ്ങിയ താരവും ഹാരിസ് റൗഫാണ്. 13 വിക്കറ്റുകൾ വീഴ്‌ത്തിയെങ്കിലും 469 റൺസാണ് താരം വിട്ടുകൊടുത്തത്. ഇന്നത്തെ മത്സരത്തിൽ റൗഫ് 10 ഓവറിൽ 85 റൺസ് വഴങ്ങിയപ്പോൾ ഷഹീൻഷാ അഫ്രീദി 90 റൺസാണ് വഴങ്ങിയത്. ഹസൻ അലി 10 ഓവറിൽ 82 റൺസ് വഴങ്ങി.
അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലാൻഡ്, നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ കിവികൾ 401 റൺസെന്ന വമ്പൻ സ്‌കോറാണ് ഉയർത്തിയത്. മറുപടി ലക്ഷ്യത്തിലേക്ക് പാകിസ്ഥാൻ ബാറ്റ് വീശിയായപ്പോഴേക്കും മഴയെത്തി .ഇതോടെ ലക്ഷ്യം 342 ആയി വെട്ടിക്കുറച്ചു. 25 ഓവറിൽ പാകിസ്ഥാൻ ഒരേയൊരു വിക്കറ്റ് നഷ്‌ടത്തിൽ 200 റൺസ് നേടി നിൽക്കവേ വീണ്ടും മഴവന്നതോടെ മഴ നിയമപ്രകാരം 21 റൺസ് മുന്നിലുള്ള പാകിസ്ഥാൻ വിജയിക്കുകയായിരുന്നു. ഓപ്പണർ ഫഖർ സമാൻ 81 പന്തിൽ പുറത്താകാതെ 126 റൺസ് നേടി, ഒപ്പം നായകൻ ബാബറും 63 പന്തിൽ 66 റൺസുമായി നിന്നു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…