ദില്ലി: കുല്ഭൂഷണ് ജാദവിന് നയതന്ത്രസഹായം അനുവദിക്കാമെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് മുന്നോട്ടുവച്ച വ്യവസ്ഥകള്‍ തള്ളി ഇന്ത്യ. കുല്‍ഭൂഷണിനെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് ജയിലില്‍ കാണുന്നതിനുള്ള വ്യവസ്ഥകളാണ് വിദേശകാര്യമന്ത്രാലയം തള്ളിയത്. നയതന്ത്ര പ്രതിനിധികള്‍ക്ക് കുല്‍ഭൂഷണിനെ സ്വതന്ത്രമായി കാണാന്‍ അനുവാദം വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം, കുല്‍ഭൂഷണിനെ ഇന്ത്യന്‍ പ്രതിനിധികള്‍ ഉടന്‍ കണ്ടേക്കില്ലെന്നാണ് വിവരം. പാക്കിസ്ഥാന് വാഗ്ദാനം അന്താരാഷ്ട്ര കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചുവരിയാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ അറിയിച്ചിരുന്നു.
കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നും ജാദവിനു നയതന്ത്ര സഹായം നല്കാന് അനുവദിക്കണമെന്നുമുള്ള അന്താരാഷ്ട്രനീതിന്യായ കോടതിയുടെ വിധി വന്നതിനു രണ്ടാഴ്ചയ്ക്കു ശേഷമാണു നയതന്ത്രബന്ധം അനുവദിക്കാമെന്ന പാക്കിസ്ഥാന് വാഗ്ദാനം. ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നു കഴിഞ്ഞ 17-നാണു കോടതി ഉത്തരവിട്ടത്.
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…