India

പാകിസ്ഥാനിൽ മിസൈൽ വീണ ദിവസം ഇന്ത്യയെ ആക്രമിക്കാൻ അവർ പദ്ധതിയിട്ടിരുന്നു: എന്നാൽ?

ദില്ലി: പാക് അതിർത്തി ഭേദിച്ച് ഇന്ത്യയിൽ നിന്നും മിസൈൽ വിക്ഷേപിച്ച സംഭവത്തിൽ പാകിസ്ഥാൻ തിരിച്ചടിക്ക് ഒരുങ്ങിയതായി റിപ്പോർട്ട്. ഈ മാസം 9 ന് ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ അബദ്ധത്തിൽ പാകിസ്ഥാനില്‍ പതിച്ചത്.

ഇന്ത്യൻ മിസൈൽ വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീണതിനാൽ, ആളപായമുണ്ടായിരുന്നുമില്ല. എന്നാൽ ഇതിനു പിന്നാലെ പകരത്തിന് പകരമായി പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യ ബോധപൂർവ്വം മിസൈൽ വിട്ടതാണെന്ന് കരുതി പാകിസ്ഥാൻ പ്രത്യാക്രമണത്തിന് തയ്യാറായിരുന്നു. എന്നാൽ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ഇപ്പോൾ തിരിച്ചടിച്ചാൽ കുഴപ്പമാകുമെന്ന് പാക് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് പ്രത്യാക്രമണത്തിനായുള്ള ശ്രമം ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്.

അതേസമയം അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ചതിനെ കുറിച്ച് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാഥ്നാഥ് സിംഗ് പാർലമെന്റിൽ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് നീക്കത്തെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിക്കാനിടയായ സംഭവത്തെക്കുറിച്ച് ഉന്നത തലത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിനെ അറിയിച്ചു. സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

B4 Admin

Recent Posts

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

16 minutes ago

500 കിലോമീറ്റർ ദൂരത്തേക്കും ആക്രമണം: റഷ്യയുടെ Mi-28NM ഹെലികോപ്റ്ററിൽ അത്യാധുനിക ക്രൂയിസ് മിസൈൽ, ലോകശ്രദ്ധ നേടുന്ന പുതിയ നീക്കം

യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…

27 minutes ago

ഓസ്‌ട്രേലിയയിലെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യ ദീപാവലി ആഘോഷം: വർണാഭമായ പരിപാടികളോടെ ചരിത്രനിമിഷം

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…

34 minutes ago

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം: 19കാരൻ അറസ്റ്റിൽ, ലഹരി ഉപയോഗത്തിലും അന്വേഷണം

എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…

2 hours ago

രാജമാണിക്യത്തിന്റെ വൈദ്യുതി പ്രതിസന്ധി റിപ്പോർട്ടിൽ ദുരൂഹതയോ? പരിശോധനയ്ക്ക് മുഖ്യമന്ത്രിയുടെ നിർദേശം: രണ്ട് മാസത്തേക്ക് പവർകട്ടില്ലെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…

2 hours ago

പാമ്പാടിയിൽ പത്താംക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു: മൂന്ന് കൗമാരക്കാർ അറസ്റ്റിൽ

സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷം ഭീഷണിയിലൂടെ പത്താംക്ലാസ് വിദ്യാർഥിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് കൗമാരക്കാർ…

3 hours ago