Pakistan to hand over 20 Indian fishermen to India at Wagah
ദില്ലി: പാക് ജയിലിൽ അനധികൃതമായി തടങ്കലിൽ വച്ചിരുന്ന 20 മത്സ്യത്തൊഴിലാളികൾ തിരികെ ഇന്ത്യയിലെത്തി(Pakistan to hand over 20 Indian fishermen to India at Wagah). അട്ടാരി-വാഗ അതിർത്തിയിലൂടെയാണ് ഇവരെ തിരികെയെത്തിച്ചത്. കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് 20 തൊഴിലാളികളെ പാക് ഭരണകൂടം വെറുതെ വിട്ടത്.
പാകിസ്ഥാനിലെ ദുരിരത്തിൽ നിന്നും തങ്ങളെ മോചിപ്പിച്ച കേന്ദ്ര സർക്കാരിന് തൊഴിലാളികൾ നന്ദിയറിയിച്ചു.
ഏറെ കാലമായി പാക് ജയിലിൽ തങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും മോചിപ്പിച്ചതിന് കേന്ദ്ര സർക്കാരിനോട് നന്ദിയറിയിക്കുന്നതായും തൊഴിലാളികൾ പറഞ്ഞു. പാക് ജയിലിൽ ഇത്തരത്തിൽ നിരവധി പേർ പെട്ടു കിടക്കുന്നുണ്ട്. അവരെയും സഹായിക്കണമെന്ന് തൊഴിലാളികൾ അഭ്യർത്ഥിച്ചു.
അതേസമയം അഞ്ച് വർഷം മുൻപാണ് ഇവരെ പാക് നാവിക സേന അനധികൃതമായി തടവിലാക്കിയത്. ഗുജറാത്ത് സ്വദേശികളാണ് ഇവർ. മത്സ്യബന്ധനത്തിനായി പോയപ്പോൾ ഗുജറാത്ത് തീരപ്രദേശത്ത് നിന്ന് അറിയാതെ പാക് സമുദ്രാതിർത്തിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതോടെയാണ് പാക് നാവിക സേന ഇവരെ ബന്ധികളാക്കിയത്. തുടർന്ന് തൊഴിലാളികളെ കറാച്ചിയിലെ ലാന്ധി ജയിലിൽ തടവിലാക്കിയത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…