Thursday, November 26, 2026

ഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടു ; പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്ര ആക്രമണത്തിൽ 50 പേർ അറസ്റ്റിൽ; ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്ര ആക്രമണത്തിൽ 50 പേർ അറസ്റ്റിൽ. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവത്തിൽ പാകിസ്ഥാൻ സുപ്രീംകോടതി ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് പോലീസിന്റെ നടപടി. ആക്രമണത്തിൽ പങ്കുവഹിച്ച 150 പേർക്കെതിരെയും പോലീസ് കേസെടുതിട്ടുണ്ട്. ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ ഇന്ത്യയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ക്ഷേത്രം ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ 50 പേരെയാണ് പിടികൂടിയതെന്ന് പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ അറിയിച്ചു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Hindu Temple Attack In Pakistan
Hindu Temple Attack In Pakistan

അതേസമയം പാകിസ്ഥാനിൽ ജിഹാദികൾ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനമായിരുന്നു കഴിഞ്ഞദിവസം പാക് കോടതി നടത്തിയത്. “അതൊരു മോസ്ക് ആയിരുന്നെങ്കിൽ നിങ്ങളുടെ പ്രതികരണം ഇതായിരിക്കുമോ?” എന്നും കോടതി ചോദിച്ചു. അതോടൊപ്പം നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദു ക്ഷേത്രത്തിന്റെ പുനർനിർമ്മാണം ആരംഭിക്കാൻ ഇവാക്യൂ പ്രോപ്പർട്ടി ട്രസ്റ്റ് ബോർഡിന് സുപ്രീംകോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

മൂന്നുദിവസങ്ങൾക്കു മുൻപാണ് ജിഹാദികൾ പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രം, ഫേസ്ബുക്ക് ലൈവ് അകമ്പടിയോടെ ജിഹാദികൾ ക്ഷേത്രം തകർത്തത്. പട്ടാപ്പകൽ മുസ്ലീം മതഭ്രാന്തന്മാർ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റഹിമ്യാർ ഖാൻ ജില്ലയിലെ ഭോംഗ് നഗരത്തിലെ ഒരു ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് കടന്നുകയറി ക്ഷേത്രം ആക്രമിക്കുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles