ദില്ലി: ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ 40 മണിക്കൂറോളം ചോദ്യം ചെയ്തതായി വെളിപ്പെടുത്തല്‍. സൈന്യം ഡീ ബ്രീഫിങ്ങ് നടത്തിപ്പോള്‍ അഭിനന്ദന്‍ വെളിപ്പെടുത്തിയ വിവരങ്ങളാണ് ഒരു മാധ്യമം ഇപ്പോള്‍ പുറത്തുവിട്ടത്.
ശ്രീനഗറിലെ ഇന്ത്യന്‍ വ്യോമത്താവളം ലക്ഷ്യമാക്കി വന്ന എഫ് 16 വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്‍ പാക് പിടിയിലാകുന്നത്. അഭിനന്ദന്റെ മിഗ് 21 വിമാനം പാകിസ്ഥാനില്‍ തകര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് പാക് സൈന്യത്തിന്റെ കസ്റ്റഡിയിലായ അഭിനന്ദനെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഐഎസ്‌ഐ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ഇസ്ലാമാബാദിലെ സൈനിക മെസ്സില്‍നിന്ന് റാവല്‍പിണ്ടിയിലെ ഐഎസ്ഐയുടെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് മാറ്റി.
ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ രണ്ട് ദിവസത്തോളം തുടര്‍ച്ചയായി ചോദ്യം ചെയ്തു. പാക് രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മുഴക്കമുള്ള ശബ്ദം കേള്‍ക്കുന്നതും ശക്തമായ വെളിച്ചവുമുള്ള മുറിയില്‍ പ്രവേശിക്കപ്പെട്ട അഭിനന്ദനെ ഓരോ അര മണിക്കൂറിലും മര്‍ദ്ദിച്ചിരുന്നു.
താന്‍ ചായ കുടിക്കുന്ന അഭിനന്ദന്റെ വീഡിയോ പാക് സൈന്യത്തിന്റെ മെസില്‍ നിന്ന് എടുത്തതാണെങ്കിലും രണ്ടാമത്തെ വീഡിയോ തെറ്റാണെന്ന് അഭിനന്ദന്‍ പറഞ്ഞു. വീഡിയോയിലുള്ള ശബ്ദം തന്റേതല്ല, അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും അഭിനന്ദന്‍ സമ്മതിച്ചു.
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…