Tuesday, May 21, 2024
spot_img

അഭിനന്ദനെ മണിക്കൂറുകളോളം ക്രൂരമായി പീഡിപ്പിച്ചു; പാകിസ്താനെതിരെ ഗുരുതര ആരോപണങ്ങള്‍

ദില്ലി: ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ 40 മണിക്കൂറോളം ചോദ്യം ചെയ്തതായി വെളിപ്പെടുത്തല്‍. സൈന്യം ഡീ ബ്രീഫിങ്ങ് നടത്തിപ്പോള്‍ അഭിനന്ദന്‍ വെളിപ്പെടുത്തിയ വിവരങ്ങളാണ് ഒരു മാധ്യമം ഇപ്പോള്‍ പുറത്തുവിട്ടത്.

ശ്രീനഗറിലെ ഇന്ത്യന്‍ വ്യോമത്താവളം ലക്ഷ്യമാക്കി വന്ന എഫ് 16 വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്‍ പാക് പിടിയിലാകുന്നത്. അഭിനന്ദന്റെ മിഗ് 21 വിമാനം പാകിസ്ഥാനില്‍ തകര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് പാക് സൈന്യത്തിന്റെ കസ്റ്റഡിയിലായ അഭിനന്ദനെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഐഎസ്‌ഐ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ഇസ്ലാമാബാദിലെ സൈനിക മെസ്സില്‍നിന്ന് റാവല്‍പിണ്ടിയിലെ ഐഎസ്ഐയുടെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് മാറ്റി.

ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ രണ്ട് ദിവസത്തോളം തുടര്‍ച്ചയായി ചോദ്യം ചെയ്തു. പാക് രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മുഴക്കമുള്ള ശബ്ദം കേള്‍ക്കുന്നതും ശക്തമായ വെളിച്ചവുമുള്ള മുറിയില്‍ പ്രവേശിക്കപ്പെട്ട അഭിനന്ദനെ ഓരോ അര മണിക്കൂറിലും മര്‍ദ്ദിച്ചിരുന്നു.

താന്‍ ചായ കുടിക്കുന്ന അഭിനന്ദന്റെ വീഡിയോ പാക് സൈന്യത്തിന്റെ മെസില്‍ നിന്ന് എടുത്തതാണെങ്കിലും രണ്ടാമത്തെ വീഡിയോ തെറ്റാണെന്ന് അഭിനന്ദന്‍ പറഞ്ഞു. വീഡിയോയിലുള്ള ശബ്ദം തന്റേതല്ല, അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും അഭിനന്ദന്‍ സമ്മതിച്ചു.

Related Articles

Latest Articles