പ്രതീകാത്മക ചിത്രം
ഇന്ത്യൻ സൈന്യത്തിനും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കുമെതിരെ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാക്കർമാരുടെ സംഘത്തിൽ നിന്നും സൈബർ ആക്രമണ ശ്രമമുണ്ടായതായി ഇന്ത്യൻ സുരക്ഷാ ഗവേഷകർ വ്യക്തമാക്കി.
പൂനെ ആസ്ഥാനമായുള്ള ക്വിക്ക് ഹീൽ ടെക്‌നോളജീസിന്റെ എന്റർപ്രൈസ് വിഭാഗമായ സെക്‌റൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, 2013-ൽ പാകിസ്ഥാനിൽ ഉടലെടുത്ത ‘ട്രാൻസ്പരന്റ് ട്രൈബ്’ ഇന്ത്യൻ സർക്കാരിനെയും സൈനിക സ്ഥാപനങ്ങളെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഒരു നിയമാനുസൃത രേഖയെന്ന തോന്നലുണ്ടാക്കുന്ന വിധത്തിലുള്ള “റിവിഷൻ ഓഫ് ഓഫീസേർസ് പോസ്‌റ്റിംഗ് പോളിസി” എന്ന പേരിലുള്ള ഫയൽ ഉപയോഗിച്ചാണ് ഇന്ത്യൻ സൈന്യത്തിന് നേരെയുള്ള സൈബർ ആക്രമണ ശ്രമങ്ങൾ സംഘം നടത്തിയത്.
2022 മെയ് മുതൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി), ബിസിനസ് സ്‌കൂളുകൾ തുടങ്ങിയ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറുന്നതിനും ട്രാൻസ്പരന്റ് ട്രൈബ് ശ്രമങ്ങൾ നടത്തി. 2023 ന്റെ ആദ്യ മാസങ്ങളിൽ ശ്രമങ്ങൾ അതി രൂക്ഷമായി.
സൈഡ്‌കോപ്പി എന്നറിയപ്പെടുന്ന ട്രാൻസ്പരന്റ് ട്രൈബ് ഗ്രൂപ്പിന്റെ ഉപവിഭാഗവും ഇന്ത്യൻ പ്രതിരോധ ഓർഗനൈസേഷനെ ലക്ഷ്യം വച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്..
വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള ഇമെയിൽ അറ്റാച്ച്‌മെന്റുകൾ തുറക്കുമ്പോഴോ ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോഴോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാ സോഫ്‌റ്റ്‌വെയർ, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ആപ്ലിക്കേഷനുകൾ എന്നിവ പതിവായി അപ്‌ഡേറ്റ് ചെയ്യണമെന്നും ഹാക്കിങ് ലക്ഷ്യമായ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും ശക്തമായ ഇമെയിൽ ഫിൽട്ടറിംഗും വെബ് സുരക്ഷാ സംവിധാനങ്ങളും നടപ്പിലാക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…
സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…