International

പാക് തീവ്രവാദികളുടെ ഉറക്കമില്ലാ രാത്രികൾക്ക് അവസാനമില്ല !അജ്ഞാതന്റെ ആറാട്ട് തുടരുന്നു ! പാക് ഭീകരൻ മൗലാന റഹീമുള്ള താരിഖ് കറാച്ചിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ തീവ്രവാദികൾക്കും ഇന്ത്യാ വിരുദ്ധർക്കും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു കൊണ്ടുള്ള അജ്ഞാതന്റെ ആറാട്ട് തുടരുന്നു. കറാച്ചിയിലെ ഒറംഗി ടൗൺ ഏരിയയിൽ മത നേതാവ് മൗലാന റഹീമുള്ള താരിഖ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ജെയ്‌ഷെ തലവൻ മസൂദ് അസ്ഹറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് മൗലാന റഹീമുള്ള. ഇയാൾനിരന്തരമായി ഇന്ത്യാ വിരുദ്ധ യോഗങ്ങളിൽ പങ്കെടുക്കുകയും ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്താറുമുണ്ടായിരുന്നു. കറാച്ചിയിലെ ഒറംഗി ടൗണിൽ ഇന്ത്യാ വിരുദ്ധ റാലി സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അജ്ഞാതരുടെ ആക്രമണമുണ്ടായത് .

കൊലപാതങ്ങളുടെ പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ലഷ്‌കർ-ഇ-തൊയ്ബ മുൻ കമാൻഡർ അക്രം ഖാസി എന്ന അക്രം ഖാൻ കഴിഞ്ഞ ദിവസമാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 2018 മുതൽ 2020 വരെ ലഷ്‌കറിലെ റിക്രൂട്ട്‌മെൻ്റ് കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് അക്രമായിരുന്നു.

കറാച്ചിയിലെ ഓറഞ്ച് ടൗണിൽ ഇന്ത്യാ വിരുദ്ധ റാലി സംഘടിപ്പിക്കുകയും ആ റാലിയിൽ പങ്കെടുക്കാൻ പോയ മൗലാന റഹിമുള്ളയെ അജ്ഞാതർ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കറാച്ചി പൊലീസ് പറയുന്നത്. മൗലാന റഹിമുള്ള താരിഖ് എന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഒരു മതയോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ഇയാൾക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകം നിശ്ചയിച്ചുറപ്പിച്ചതാണെന്ന് സംശയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം, ഇന്ത്യയുടെ മോസ്റ്റ് വാൻ്റഡ് ലിസ്റ്റിലുള്ള ഭീകരൻ ഷാഹിദ് ലത്തീഫ് പാകിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2016ൽ പത്താൻകോട്ട് വ്യോമത്താവളം ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനാണ് ലത്തീഫ്. സ്‌റ്റേഷൻ ആക്രമിച്ച നാല് ഭീകരർക്ക് പാകിസ്ഥാനിൽ നിന്ന് നിർദേശം നൽകുകയായിരുന്നു ഇയാളെന്നാണ് വിവരം. ഇക്കഴിഞ്ഞ മെയ് 6 ന്, ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് മേധാവി പരംജിത് സിംഗ് പഞ്ച്‌വാദ് ലാഹോറിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

Anandhu Ajitha

Recent Posts

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

9 mins ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

48 mins ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

1 hour ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

1 hour ago

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

2 hours ago