Pakistani woman in India, along with her four children, looking for a boyfriend she met through PUBG! Police say that it has been a month since they arrived illegally; Finally caught
ദില്ലി: പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാൻ യുവതി ഇന്ത്യയിലെത്തി. പാക് സ്വദേശിയായ സീമ ഗുലാം ഹൈദർ എന്ന യുവതിയാണ് നാല് മക്കളുമൊത്ത് കാമുകൻ സച്ചിനെ തേടി ഗ്രേറ്റർ നോയിഡയിൽ എത്തിയത്. നേപ്പാൾ വഴിയാണ് യുവതിയും കുട്ടികളും ഇന്ത്യയിൽ എത്തിയത്. ബസ് മാർഗം ഗ്രേറ്റർ നോയിഡിലുമെത്തി. ഗ്രേറ്റർ നോയിഡയിലെ റബുപുര ഏരിയയിലെ ഒരു വാടക അപ്പാർട്ട്‌മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. സംഭവം അറിഞ്ഞ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. യുവതി അനധികൃതമായി ഇന്ത്യയിൽ എത്തിയിട്ട് ഒരുമാസം പിന്നിട്ടെന്നും പോലീസ് അറിയിച്ചു.
മൊബൈൽ ഗെയിം ആപ്പായ പബ്ജി വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ചാറ്റിങ് തുടങ്ങുകയും പ്രണയത്തിലാകുകയും ചെയ്തു. ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചതോടെ സീമ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തി. നാല് മക്കളെയും കൂടെക്കൂട്ടിയാണ് യുവതി പാകിസ്ഥാൻ വിട്ടത്.
ഗ്രേറ്റർ നോയിഡയിൽ പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നതായി ലോക്കൽ പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. സീമ എത്തിയത് പോലീസ് അറിഞ്ഞെന്ന വിവരം ലഭിച്ചയുടൻ സച്ചിൻ അവളെയും നാല് കുട്ടികളെയും കൊണ്ട് മുങ്ങി. സ്ത്രീ പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് അറിഞ്ഞില്ലെന്നും രജിസ്റ്റർ വിവാഹിതരായെന്നാണ് തന്നോട് പറഞ്ഞതെന്ന് വീട്ടുടമ പറഞ്ഞു. തിരച്ചിലിനൊടുവിൽ സച്ചിനെയും സീമയെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം തുടരുകയാണ്.
വാഷിംഗ്ടൺ : വെനസ്വേലയിലെ പുതിയ ഭരണകൂടത്തിന് കടുത്ത ഉപാധികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ചൈന, റഷ്യ, ഇറാൻ,…
ദില്ലി : തെരുവുനായ്ക്കൾ മൂലം റോഡപകടം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ നിരീക്ഷണവുമായി സുപ്രീം കോടതി. നായ്ക്കൾ കടിക്കുമോ ഇല്ലയോ എന്നത്…
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…