ഇസ്ലാമാബാദ്- ഇന്ത്യയ്‌ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ കുട്ടികളെ ഉപയോഗിക്കുന്ന പാക്കിസ്ഥാൻ വീഡിയൊ പുറത്ത് വിട്ടു.ഇന്ത്യ വിരുദ്ധ നടപടികൾ പ്രചരിപ്പിക്കാൻ പാക്കിസ്ഥാൻ കുട്ടികളെ പഠിപ്പിക്കുന്ന വീഡിയൊ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇന്ത്യയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതിനുളള പാക്കിസ്ഥാന്റെ ശ്രമങ്ങളാണ് വീഡിയോയിൽ കാണുന്നത്.
പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇസ്ലാമി ജാമിയത്ത് ഇ തലബ വിദ്യാർത്ഥി സംഘടനയുടെ പരിപാടിയിൽ ആണ് വീഡിയൊ പുറത്ത് വിട്ടത്. ഇന്ത്യയിൽ സമ്മർദ്ദം ചെലുത്തുക, നമ്മുടെ ശക്തി കാണിക്കുക, കാരണം നാമെല്ലാവരും ഒന്നാണ്, ഇന്ത്യ ഇപ്പോൾ പാക്കിസ്ഥാനായി മാറും എന്ന വിഷയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത് .
45 സെക്കന്റ് ദൈർഘ്യമുളള വീഡിയൊ സോഷ്യൽ മീഡിയയിൽ വൈറലായി. പാക്കിസ്ഥാൻ ഇന്ത്യയുടെ മേൽ നിയന്ത്രണം നേടുമ്പോൾ ഭാവിയിലേക്കുളള പാക്കിസ്ഥാൻ പദ്ധതികളെ കുറിച്ച് കുട്ടികൾ സംസാരിക്കുന്നത് വീഡിയൊയിൽ കാണിക്കുന്നു. ഇന്ത്യയെ നശിപ്പിക്കാൻ പാക്കിസ്ഥാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായുളള മോശം പ്രസ്താവനകളും പറയാൻ അവർ കുട്ടികളെ പരിശീലിപ്പിക്കുന്നു.
വീഡിയോയിൽ വിദ്വേഷം പ്രചരിപ്പിക്കാൻ കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യക്കാർ ശക്തമായി പ്രതികരിച്ചു. പാക്കിസ്ഥാൻ ആർമി നിർമ്മിച്ച ഈ വീഡിയൊ ജിഹാദി വിവരണത്തിന് കുട്ടികളെ ഉപയോഗിക്കുന്നു. പാക്കിസ്ഥാൻ ആർമി ജിഹാദിനെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നതിന് ഇത് മതിയായ തെളിവാണ്. കുട്ടികളെ അവർ തീവ്രവാദത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നുവെന്നതും ഈ വീഡിയൊ കാണിച്ചു തരുന്നു. ഇത് ഒരു തീവ്രവാദ രാഷ്ട്രം എന്ന് ഇന്ത്യക്കാരിൽ ഒരാൾ പ്രതികരിച്ചു.
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…