India

ഇരുരാജ്യങ്ങളും തമ്മിൽ സമാധാനവും ഐക്യവും വളർത്തണം,കശ്മീർ വിഷയത്തിൽ സമവായത്തിലെത്തണം; നരേന്ദ്രമോദിയെ ചർച്ചയ്‌ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്

 

ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാന ചർച്ചയ്‌ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. അധികാരമേറ്റതിന് പിന്നാലെ അഭിനന്ദനമറിയിച്ച് നരേന്ദ്രമോദി അയച്ച സന്ദേശത്തിനുള്ള മറുപടിയായാണ് ഷഹ്ബാസ് ഷെരീഫ് ഭാരതത്തെ ചർച്ചയ്‌ക്ക് ക്ഷണിച്ച് കത്തയച്ചത്. കൂടാതെ ഇരുരാജ്യങ്ങളും തമ്മിൽ സമാധാനവും ഐക്യവും വളർത്തണമെന്നും കശ്മീർ വിഷയത്തിൽ സമവായത്തിലെത്തണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യയുമായി സാമ്പത്തികപരമായുള്ള വിഷയങ്ങളിൽ സഹകരണം പ്രതീക്ഷിക്കുന്നതായും ഷഹ്ബാസ് പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിനും സുരക്ഷയ്‌ക്കും പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണ്.

ഏപ്രിൽ ഒൻപതിനാണ് ഇമ്രാൻ ഖാൻ പുറത്തായത്. തുടർന്ന് അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാൻ ഖാൻ പുറത്തായതോടെയാണ് ഷഹ്ബാസ് ഷെരീഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ അറിയിച്ച് സന്ദേശമയച്ചിരുന്നു. അതേസമയം കശ്മീർ വിഷയത്തിലും ഭീകരാക്രമണത്തിനെതിരേയും സമാധാന ചർച്ച ആഗ്രഹിക്കുന്നതായി നേരത്തെ ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. എല്ലാ വിഷയങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ആദ്യപ്രസംഗത്തിൽ ഷഹ്ബാസ് ഷെരീഫ് പറഞ്ഞത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹ്ബാസ് ഷെരീഫ്.

B4 Admin

Share
Published by
B4 Admin

Recent Posts

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

16 minutes ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

1 hour ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

2 hours ago

ഏഷ്യൻ ഗെയിംസ് 2026: വാനോളമുയർന്ന് ഭാരതത്തിന്റെ അഭിമാനം; മെഡൽ വേട്ടയിൽ ചരിത്ര കുതിപ്പുമായി ഇന്ത്യൻ താരങ്ങൾ

ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…

2 hours ago

റീലിനായി അമ്പലമുറ്റം അരങ്ങാകുമ്പോൾ നഷ്ടമാകുന്നത് നൂറ്റാണ്ടുകളുടെ പവിത്രത

പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…

2 hours ago

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

21 hours ago