Women-WorldCup-Highest-record-Mithali-Raj
മൗണ്ട് മംഗനൂയി: ന്യൂസീലൻഡിൽ വച്ച് നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് വിജയത്തുടക്കം. മത്സരത്തിൽ 107 റൺസിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 244 റൺസ് ആണ്. പാക്കിസ്ഥാൻ വനിതളുടെ പോരാട്ടം 43 ഓവറിൽ 137 റൺസിൽ അവസാനിച്ചു.
പാക്കിസ്ഥാനെതിരായ വിജയത്തിൽ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ് ടീമുകൾക്കും ആദ്യ കളിയിലെ ജയത്തിലൂടെ രണ്ടു പോയിന്റ് വീതമുണ്ടെങ്കിലും റൺറേറ്റിലെ മികവാണ് ഇന്ത്യയെ ഒന്നാമത് നിർത്തുന്നത്. ഇന്ത്യയുടെ അടുത്ത മത്സരം ഈ മാസം 10ന് ന്യൂസീലൻഡിനെതിരെ ഹാമിൽട്ടനിലാണ്.
10 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്‌ക്‌വാദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. സ്നേഹ് റാണ 9 ഓവറിൽ 27 റൺസ് വഴങ്ങിയും ജുലൻ ഗോസ്വാമി 10 ഓവറിൽ 26 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ ദീപ്തി ശർമ, മേഘ്ന സിങ് എന്നിവർ പങ്കിട്ടു. തകർപ്പൻ അർധസെഞ്ചുറിയുമായി ഇന്ത്യയെ കൂട്ടത്തകർച്ചയിൽനിന്നു കരകയറ്റാൻ നേതൃത്വം നൽകിയ പൂജാര വസ്ത്രാകാറാണ് കളിയിലെ മിന്നും താരം.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…