International

മുസ്ലിം പെൺകുട്ടി നൃത്തവും മോഡലിംഗും കരിയറാക്കിയതിന് പ്രകോപിതരായി കുടുംബം; കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാന്‍ വീട്ടിലെത്തിയ യുവതിയെ വെടിവെച്ച് കൊന്ന് സഹോദരൻ: ദുരഭിമാനകൊലയെന്ന് സംശയം

പാകിസ്ഥാൻ: നൃത്തവും മോഡലിംഗും കരിയറാക്കിയതിന് 21കാരിയെ സഹോദരന്‍ വെടിവച്ചു കൊലപ്പെടുത്തി. ഞെട്ടിക്കുന്ന സംഭവം നടന്നത് പാകിസ്ഥാനിലാണ്. പ്രവിശ്യാ തലസ്ഥാനമായ ലാഹോറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള റെനല ഖുര്‍ദ് ഒകാര സ്വദേശിനിയായ സിദ്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

സിദ്ര ഒരു പ്രാദേശിക വസ്ത്ര ബ്രാന്‍ഡിനായി മോഡലിംഗ് ചെയ്യുകയും ഫൈസലാബാദ് നഗരത്തിലെ തിയറ്ററുകളില്‍ നൃത്തം ചെയ്യുകയും ചെയ്തിരുന്നു. കുടുംബം ഇതിനെ പൂർണമായും എതിർത്തിരുന്നു. കുടുംബത്തിന്‍റെ പാരമ്പര്യത്തിനു വിരുദ്ധമാണെന്നും അതുകൊണ്ട് ഈ ജോലി ഉപേക്ഷിക്കണമെന്ന് മാതാപിതാക്കള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും സിദ്ര തന്‍റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുകയായിരുന്നു.

കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാന്‍ കഴിഞ്ഞയാഴ്ച ഫൈസലാബാദില്‍ നിന്ന് വീട്ടിലെത്തിയതായിരുന്നു സിദ്ര. വ്യാഴാഴ്ച മാതാപിതാക്കളും സഹോദരന്‍ ഹംസയും ജോലിയുടെ പേരില്‍ വീണ്ടും സിദ്രയുമായി പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തു. നൃത്തവും മോഡലിംഗും അവസാനിപ്പക്കണമെന്ന് പറഞ്ഞു ഹംസ സിദ്രയെ മര്‍ദിച്ചു. .

പിന്നീട് ഹംസ സഹോദരിക്കു നേരെ വെടിയുതിര്‍ത്തു. സംഭവസ്ഥലത്തു വച്ചു തന്നെ സിദ്ര മരിക്കുകയും ചെയ്തു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുറ്റം സമ്മതിച്ച ഹംസയെ അറസ്റ്റ് ചെയ്തതായ് പൊലീസ് പറഞ്ഞു. സിദ്രയുടെ നൃത്തം ഒരു ബന്ധു ഹംസക്ക് മൊബൈലില്‍ അയച്ചുകൊടുത്തെന്നും ഇത് അയാളെ പ്രകോപിതനാക്കിയെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ആ ദേഷ്യത്തിലാണ് താന്‍ സഹോദരിയെ വെടിവച്ചതെന്ന് ഹംസ പൊലീസിനോട് വ്യക്തമാക്കുകയായിരുന്നു..

Anandhu Ajitha

Recent Posts

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

33 minutes ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

1 hour ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

3 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

3 hours ago

സിഗരറ്റിൽ നിന്ന് തീ പകർന്ന് ഖമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകൾ !! ഇറാൻ തെരുവുകളിൽ പ്രക്ഷോഭം ഉച്ചസ്ഥായിയിൽ

ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…

5 hours ago