Thursday, May 23, 2024
spot_img

രണ്ടര വയസ്സുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവം; ഒളിവിൽ താമസിച്ചിരുന്ന ആന്‍റണി ടിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: തൃക്കാക്കരയില്‍ രണ്ടര വയസ്സുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒളിവിൽ പോയ കുട്ടിയുടെയും കുടുംബത്തിന്‍റെയും ഒപ്പം താമസിച്ചിരുന്ന ആന്‍റണി ടിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരില്‍ വെച്ചാണ് ആന്റണി ടിജിൻ കസ്റ്റഡിയിലായത്.

പോലീസ് ആന്റണിയെ ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനും ഒപ്പമാണ് ആന്റണി മൈസൂരില്‍ എത്തിയത്. മൂന്ന് പേരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും.

അതേസമയം, രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിലവിൽ ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles