സി കൃഷ്ണകുമാർ
പാലക്കാട് : സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് പാർട്ടിയുടെ ഒരു വക്താവ് മാത്രമായിരുന്നുവെന്നും അതുകൊണ്ട് അദ്ദേഹം പോയാലും പാർട്ടിയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും പറഞ്ഞ സി കൃഷ്ണകുമാർ ഇരുപതാം തിയതി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സന്ദീപിനെ കോൺഗ്രസ് കറിവേപ്പിലയാക്കുമെന്നും തുറന്നടിച്ചു.
“സന്ദീപ് ബിജെപിയിൽ നിന്ന് പോയതിൽ പാർട്ടിയ്ക്ക് യാതൊരു ക്ഷീണവുമില്ല. സന്ദീപ് പാർട്ടി വിട്ടതിൽ സന്തോഷമേ ഉള്ളു. തലയ്ക്ക് അഹങ്കാരം പിടിച്ച് പോയവനെ പ്രവർത്തകർ ഉൾക്കൊള്ളില്ല. സന്ദീപ് പാർട്ടിയുടെ ഒരു വക്താവ് മാത്രമാണ്. അതുകൊണ്ട് അദ്ദേഹം പോയാലും പാർട്ടിയ്ക്ക് ഒന്നും സംഭവിക്കില്ല. സന്ദീപ് കോൺഗ്രസിൽ ഒരുപാട് കാലം നിൽക്കില്ല. തലയ്ക്ക് അഹങ്കാരം പിടിച്ച് പോയവനെ പാർട്ടിയുടെ പ്രവർത്തകർ ഉൾക്കൊള്ളില്ല. സന്ദീപ് പോയതിൽ യാതൊരു ദു:ഖവും ഇല്ല. സന്തോഷം മാത്രമേയുള്ളൂ. പലപാർട്ടികളുമായി സന്ദീപ് വിലപേശി. ഇതിൽ കൂടുതൽ വില കൊടുത്ത പാർട്ടിയിൽ ചേർന്നു. രണ്ട് ദിവസം മുൻപ് സന്ദീപ് ബംഗളൂരുവിൽ പോയിരുന്നു. പ്രത്യയശാസ്ത്രം തൂക്കി വിൽക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇരുപതാം തീയതി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സന്ദീപിനെ കോൺഗ്രസ് കറിവേപ്പിലയാക്കും.”- സി കൃഷ്ണകുമാർ പറഞ്ഞു.
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…