Kerala

പാലക്കാട് ബസ് തടഞ്ഞ് നിർത്തി സ്വർണ്ണം തട്ടിയ കേസ്;സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 6 പേർ കൂടി പിടിയിൽ

പാലക്കാട്: മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് നിർത്തി 75 പവൻ തട്ടിയ കേസിൽ കുന്നത്തൂർമേട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അജിത് ഉൾപ്പടെ ആറുപേർ കൂടി പിടിയിൽ.കേസിൽപ്പെട്ടതിനെ തുടർന്ന് സിപിഎം അജിത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മീനാക്ഷിപുരം സൂര്യപാറയില്‍ വച്ച് ബസ് തടഞ്ഞ് 30 ലക്ഷം രൂപയുടെ സ്വർണ്ണം കവര്‍ന്നെന്ന കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ 26ന് പുലർച്ചെ നാലരയോടെയായിരുന്നു കവർച്ച നടന്നത്. മധുരയില്‍ സ്വര്‍ണ്ണം ഡിസ്പ്ലേക്കായി കൊണ്ടുപോയി തിരിച്ചുവരുമ്പോഴായിരുന്നു മോഷണം. സ്വര്‍ണ്ണ വ്യാപാരിയെ ബസ്സിൽ നിന്നിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്വർണ്ണം കൈക്കലാക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വ്യാപാരി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം രണ്ടുപ്രതികളെ പോലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളില്‍ ബവീർ എന്ന പ്രതി ഒറ്റപ്പാലം മുൻ എംഎൽഎ പി.ഉണ്ണിയുടെ ഡ്രൈവർ ആണ്. ഒളിവില്‍ പോയ ആറ് പ്രതികളെയാണ് പോലീസ് ഒടുവിൽ അറസ്റ്റ് ചെയ്തത്. കിണാശേരി സ്വദേശി അജിത്, കല്‍മണ്ഡപം സ്വദേശി രാഹുല്‍, കുന്നത്തൂര്‍മേട് സ്വദേശി ഡിക്‌സന്‍, അത്തിമണി സ്വദേശി രഞ്ജിത്ത്, ചിറ്റൂര്‍ സ്വദേശി വിശാഖ് എന്നിവരാണ് പിടിയിലായത്. കേസില്‍ പോലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.

anaswara baburaj

Recent Posts

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചത് ഉദ്യോഗസ്ഥർ നന്നായി പരിശ്രമിച്ചതിനാല്ലെന്ന് ജില്ലാ കളക്ടർ ! മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച ഉദ്യോഗസ്ഥരെ അനുമോദിച്ചു

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ…

32 mins ago

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു ! അനുഗമിച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ

ദില്ലി : ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുൽഗാന്ധി നാമനിര്‍ദേശപത്രിക…

37 mins ago

കിമ്മിനെയും കിങ്കരന്മാരെയും സാന്തോഷിപ്പിക്കാൻ കന്യകമാരുടെ പ്ലഷർ സ്‌ക്വാഡ് !ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി…

2 hours ago