Bank Robbery
പാലക്കാട്: പാലക്കാട് മരുത റോഡ് സഹകരണ ബാങ്കിൽ നിന്ന് കൊള്ളയടിച്ച ഏഴരക്കിലോയിൽ രണ്ടരക്കിലോയോളം സ്വർണം അന്വേഷണ സംഘം കണ്ടെടുത്തു. . സത്താറയിൽ വിവിധ സ്വർണ വ്യാപാരികളിൽ നിന്നുമാണ് പോലീസ് സ്വർണം വീണ്ടെടുത്തത്. ബാക്കി സ്വർണം കണ്ടെത്താനായി അന്വേഷണ സംഘം മഹാരാഷ്ട്രയിൽ തുടരുകയാണ്.
പ്രതിയെ പിടികൂടിയത് തന്ത്രപരമായി
നാസിക്, പുണ, സത്താറ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ സത്താറയിലുള്ള ഒരു ആഡംബര ഹോട്ടലിൽനിന്നും സാഹസികമായാണ് പ്രതി നിഖിൽ അശോക് ജോഷിയെ പിടികൂടിയത്. ഇയാൾ കേരളത്തിലേക്ക് വന്ന ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
എന്നാൽ പ്രതി നിഖിൽ അശോക് ജോഷി മഹാരാഷ്‌ട്രയിലെ സത്താറയിൽ വിവിധ സ്വർണ്ണ വ്യാപാരികൾക്ക് വിറ്റതിൽ നിന്നാണ് കളവു മുതൽ വീണ്ടെടുത്തത്. മരുത റോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് ഏഴര കിലോ സ്വർണവും 18000 രൂപയും കവർന്നത്. കോയമ്പത്തൂർ – മണ്ണുത്തി ദേശീയപാതയോരത്താണ് മരുത റോഡ് സഹകരണ റൂറൽ സൊസൈറ്റി ഓഫീസ്.
ഷട്ടറിന്റെ പൂട്ടു തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ലോക്കർ തകർത്ത ശേഷമാണ് സ്വർണ കവർച്ച. ലോക്കറിലെ ഇരുമ്പ് പാളികൾ മുറിച്ചാണ് മോഷണം നടത്തിയത്. സിസിടിവിയുടെ കേബിളുകൾ, അലാറം കേബിളുകൾ എന്നിവ മുറിച്ചതിന് ശേഷമാണ് പ്രതികൾ മോഷണം നടത്തിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…