Kerala

പാലക്കാട്ട് കോൺഗ്രസിന് വീണ്ടും നാണക്കേട് ! ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതി നേരിടുന്ന നഗരസഭാ കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ പ്രശോഭിനെ ഗത്യന്തരമില്ലാതെ പുറത്താക്കി; രാഹുൽ മാങ്കൂട്ടത്തിൽ മാത്രമല്ല ഇവിടെ മാങ്കൂട്ടങ്ങൾ ഏറെയുണ്ടെന്ന് ശോഭാ സുരേന്ദ്രൻ

പാലക്കാട് : ലൈംഗിക പീഡന പരാതി ഉയർന്നതിന് പിന്നാലെ ഗത്യന്തരമില്ലാതെ പാലക്കാട് നഗരസഭയിലെ 24-ാം വാർഡ് കൗൺസിലർ പ്രശോഭ് സി വത്സനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. കെ.പി.സി.സി നിർദേശപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് അടിയന്തര നടപടി സ്വീകരിച്ചത്.യുവതിയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ മുഖം രക്ഷിക്കാൻ പാർട്ടി തലത്തിൽ നടപടിയെടുക്കുകയായിരുന്നു.

ജോലി വാഗ്ദാനം നൽകി പരിചയപ്പെട്ട ശേഷം പലസ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിനിയായ ദളിത് യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ കൗൺസിലർ ഒളിവിൽ പോയതായാണ് സൂചന. ജോലി വാ​ഗ്ദാനം ചെയ്ത് പരിചയപ്പെട്ടു, പിന്നീട് യുവതിയുടെ വീട്ടിലേക്ക് പ്രശോഭെത്തി, ഇവിടെ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി, കാറിൽ വെച്ചും പീഡനത്തിനിരയാക്കി. പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം വെച്ചും പീഡനമുണ്ടായി. ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി എന്ന് യുവതി പറയുന്നു. താൻ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഭയന്നാണ്  മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതെന്നും യുവതി വെളിപ്പെടുത്തി. ഇതിന് ശേഷവും ഇയാൾ വീണ്ടും ഇത്തരത്തിൽ നടപടി സ്വീകരിച്ചതോടെയാണ് പരാതി അല്ലാതെ മറ്റ് വഴിയില്ലെന്ന് മനസിലാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്ന് യുവതി പറയുന്നു. 

ലൈംഗിക ആരോപണത്തിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് പ്രശോഭ് എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത് പ്രശോഭിന് വേണ്ടിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും നേരത്തെ ഉണ്ടായിരുന്നു.

പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതി പാലക്കാട് മണ്ഡലത്തിൽ ഒരു മാങ്കൂട്ടമല്ല പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിൻ്റെ തെളിവെന്ന് ബിജെപി നേതാവും പാലക്കാട് സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

“പാലക്കാട് മണ്ഡലത്തിൽ നിരവധി ഒളിത്താവളങ്ങൾ പാലക്കാടുണ്ട്. അവിടെ നിരവധി മാങ്കൂട്ടങ്ങൾ ഉണ്ട്. കോൺഗ്രസിന് നാണമുണ്ടോ? കുറ്റക്കാർക്കെതിരെ ഏറ്റവും വരെ പോകും. വോട്ടു പിടിക്കാനുള്ള സമയം നഷ്ടമായാലും വേണ്ടില്ല പ്രചാരണം നിർത്തി വെച്ച് എസ്‌പി ഓഫീസിലേക്ക് പ്രതിഷേധം നടത്തും. പ്രശോഭിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യണം. നടപടി ഉണ്ടായില്ലെങ്കിൽ കുറ്റക്കാരൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങില്ല. ഉടൻ പാലക്കാട് SP യെ കാണും.എന്തു കൊണ്ട് അറസ്റ്റ് വൈകുന്നു? ഇനിയും അറസ്റ്റ് വൈകിയാൽ പോലീസിനെതിരെ സമരം നടത്തും.”- ശോഭ സുരേന്ദ്രൻ പറഞ്ഞു.

B4 Admin

Recent Posts

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

7 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

14 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

16 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

17 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

17 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

1 day ago