Kerala

പാലക്കാട് നിരോധനാജ്ഞ വീണ്ടും നീട്ടി; 28 വരെ നിയന്ത്രണങ്ങൾ തുടരും

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇരട്ട കൊലപാതകങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ വീണ്ടും നീട്ടി. ഈ മാസം 28 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രാ നിയന്ത്രണവും നിരോധനാജ്ഞയോടൊപ്പം തുടരും.

നേരത്തെ ഈ മാസം 26 വരേയാണ് നിരോധനാജ്ഞയുണ്ടായിരുന്നത്. എന്നാൽ അടുത്ത വ്യാഴാഴ്ച വരേയ്‌ക്ക് നിരോധനാജ്ഞ നീട്ടുകയാണെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി ഉത്തരവിറക്കി. ആദ്യ ഘട്ടത്തിൽ ഏപ്രില്‍ ഇരുപതാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് നാല് ദിവസത്തേക്ക് കൂടി തുടരാനാണ് പിന്നീട് തീരുമാനിച്ചത്.

ഇത് പ്രകാരം ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ല. ഇരുചക്രവാഹനങ്ങളുടെ പുറകില്‍ സ്ത്രീകള്‍ അല്ലാത്തവര്‍ പോകുന്നതിനും നിയന്ത്രണം ഉണ്ട്. ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. അതേസമയം ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കൊലയാളി സംഘം ഉപയോഗിച്ചതായി കരുതുന്ന മൂന്ന് ഇരുചക്രവാഹനങ്ങളും ഒരു ഓട്ടോറിക്ഷയും തെളിവെടുപ്പിൽ കണ്ടെത്തി. ഇതുവരെ കേസുമായി ബന്ധപ്പെട്ട് പത്ത് പേരാണ് പിടിയിലായിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

B4 Admin

Recent Posts

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

5 minutes ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

59 minutes ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

2 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

2 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

15 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

16 hours ago