പാലക്കാട്: പാലക്കാട് തെരുവ് നായ ശല്യം രൂക്ഷം. നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തോട്ടരയിലും ആൾക്കാരെ തെരുവുനായ ആക്രമിച്ചു. മൂന്ന് വിദ്യർത്ഥികളും അദ്ധ്യാപകനും ഉൾപ്പെടെ 5 പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. പാലക്കാട് തോട്ടര സ്കൂളിലാണ് അദ്ധ്യാപകന്
തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ അദ്ധ്യാപകൻ കെ.എ.ബാബു ആശുപത്രിയിൽ ചികിത്സ തേടി.
സ്കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വെച്ചായിരുന്നു നായയുടെ ആക്രമണം. അദ്ധ്യാപകനെ കൂടാതെ നെന്മാറയിൽ സ്കൂൾ വിദ്യാർത്ഥിക്കും തെരുവുനായയുടെ കടിയേറ്റു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്.
നഗരപരിധിയിലുള്ള മേപ്പറമ്പിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. നെദ്ഹറുദ്ദീൻ എന്നയാൾക്കും മദ്രസാ വിദ്യാർത്ഥികളായ അലാന ഫാത്തിമ, റിഫ ഫാത്തിമ എന്നിവർക്കുമാണ് കടിയേറ്റത്. മദ്രസയിൽ പോയ കുട്ടികളെ നായ ആക്രമിച്ചത് കണ്ടപ്പോൾ രക്ഷിക്കാൻ പോയതായിരുന്നു നെദ്ഹറുദ്ദീൻ. ആക്രമിച്ചത് വളർത്തു നായ ആണെന്ന് നെദ്ഹറുദ്ദീൻ പറഞ്ഞു. നായയുടെ കഴുത്തിൽ ചങ്ങല ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…
തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും…
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…