private-bus
പാലക്കാട്: ബസുകളുടെ മത്സരയോട്ടം തടയാൻ നടപടി ആരംഭിച്ച് എംവിഡി. പാലക്കാട്- ഗുരുവായൂർ റൂട്ടിൽ ബസുകളുടെ മത്സരയോട്ടം തടയാനാണ് മോട്ടോർവാഹന വകുപ്പ് നടപടി ആരംഭിച്ചത്. സ്വകാര്യ ബസുകൾ നിരീക്ഷിക്കാൻ സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. കൂറ്റനാട് സ്വകാര്യ ബസിന്റെ അമിത വേഗതക്കെതിരെ യുവതി പ്രതിഷേധിച്ചിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് ബസുകളുടെ അമിത വേഗതയ്‌ക്ക് പൂട്ടിടാൻഒരുങ്ങിയിരിക്കുന്നത്.
ഇന്ന് മുതൽ ഏഴ് ദിവസം ഈ റൂട്ടിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തും. അമിതവേഗതയാകും പ്രധാനമായും നിരീക്ഷിക്കുന്നത്. ഇതിന് പുറമേ എയർ ഹോണിന്റെ ഉപയോഗം, കണ്ടക്ടർമാർ ടിക്കറ്റ് നൽകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. എക്‌സ്ട്രാ ഫിറ്റിംഗ്‌സുള്ള ബസുകൾക്കെതിരെയും നടപടി സ്വീകരിക്കും.
അപകടകരമായി ബസ് ഓടിക്കുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നേരത്തെ യുവതി തടഞ്ഞ രാജപ്രഭ ബസിലെ കണ്ടക്ടറുടെയും, ഡ്രൈവറുടെയും ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ പട്ടാമ്പി ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് അമിത വേഗതയിൽ സഞ്ചരിച്ച ബസ് ഇരു ചക്രവാഹന യാത്രികയായ യുവതി തടഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…