Wednesday, May 8, 2024
spot_img

ബസിന് മുകളിലെ യാത്ര സംഭവം; ജീവനക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

പാലക്കാട് :നെന്മാറ- വല്ലങ്ങി വേലയ്‌ക്ക് എത്തിയവരെ ബസിനുമുകളിൽ ഇരുത്തി സർവ്വീസ് നടത്തിയ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. ജീവനക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. 4 ജീവനക്കാരാണ് മോട്ടോർ വാഹന വകുപ്പിന്റെ സസ്‌പെൻഷൻ നടപടിയ്‌ക്ക് വിധേയരായത്. എസ്.ആർ.ടി., കിംഗ്‌സ് ഓഫ് കൊല്ലങ്കോട് എന്നീ ബസുകളിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈൻസൻസ് ആണ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തത്.കൂടാതെ രണ്ടു ബസുടമകൾക്കും പാലക്കാട് ആർ.ടി.ഒ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം വളരെ അപകടകരമായ രീതിയിൽ യാത്രക്കാരെ വാഹനത്തിന് മുകളിൽ ഇരുത്തി സർവ്വീസ് നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ജീവനക്കാർക്കെതിരെ നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചത്. ജീവനക്കാരോട് ഹാജരാകാൻ ആർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നെന്മാറ വല്ലങ്ങി വേല. വെടിക്കെട്ട് കണ്ട് മടങ്ങിയ യാത്രക്കാരാണ് ബസിന് മുകളിൽ കയറി യാത്ര ചെയ്തത്. ബസിനു മുകളിൽ കയറി ഇവർക്ക് ടിക്കറ്റ് നൽകുന്ന കണ്ടക്ടറുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോട്ടോർവാഹന വകുപ്പ് കടുത്തനടപടി സ്വീകരിച്ചത്.

Related Articles

Latest Articles