ഇന്ത്യയിലെ പാലസ്തീൻ അംബാസിഡർ അദ്നാൻ അബു അൽഹൈജ
ഭാരതം ഇസ്രായേലിന്റെയും പാലസ്തീനിന്റെയും സുഹൃത്താണെന്നും നിലവിലെ സംഘർഷം പരിഹരിക്കാൻ ഭാരതം ഇടപെടണമെന്നും ഇന്ത്യയിലെ പാലസ്തീൻ അംബാസഡർ അബു അൽഹൈജ ആവശ്യപ്പെട്ടു. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അബു അൽഹൈജ ആവശ്യമുന്നയിച്ചത്.
ഇസ്രായേൽ നഗരങ്ങളിൽ ഹമാസ് തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിലും ഇസ്രയേൽ നടത്തിയ തിരിച്ചടിയിലും ഏകദേശം 1,600 പേർ മരിച്ചു.
പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ അതോറിറ്റി സർക്കാരിന്റെ നിയമിതനാണ് അംബാസഡർ. ഈ സർക്കാരാണ് പാലസ്തീനിലെ വെസ്റ്റ് ബാങ്ക് മേഖല നിയന്ത്രിക്കുന്നത്. ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസാണ് ഇസ്രയേലിനെതിരായ ഭീകരാക്രമണത്തിന് പിന്നിൽ. വെസ്റ്റ് ബാങ്ക് മേഖല ഭരിക്കുന്ന പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) മുമ്പ് ഹമാസുമായി സഹകരിച്ച് നിരവധി ഏറ്റുമുട്ടലുകൾ നടത്തിയിട്ടുണ്ട്. പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ അക്രമത്തിന്റെ പാത ഉപേക്ഷിച്ചുവെങ്കിലും ഹമാസ് അക്രമ പാതയിലൂടെ മുന്നോട്ടു പോകുകയാണ്.
“ചർച്ചകൾ നടത്താൻ സഹായിക്കുന്നതിന് ഞങ്ങളുടെ പ്രസിഡന്റ് നിരവധി യൂറോപ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു, ഭാരതം ഇരുവർക്കും ഒരു സുഹൃത്താണ്. ഭാരതം ഇടപെട്ട് ചർച്ചകൾക്ക് ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” – അബു അൽഹൈജ പറഞ്ഞു.
അതിനിടെ ഇന്ന് രാവിലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയും പുറത്തു വന്നു
‘ഇസ്രയേൽ യുദ്ധത്തിലാണ്, ഞങ്ങൾ ഇത് ആഗ്രഹിച്ചതല്ല. ഏറ്റവും ക്രൂരമായ രീതിയിൽ ഞങ്ങൾക്കു മേൽ ഈ യുദ്ധം അടിച്ചേൽപ്പിക്കപ്പെട്ടതാണ്. ഈ യുദ്ധം തുടങ്ങിവെച്ചത് ഇസ്രയേൽ അല്ലെങ്കിലും ഞങ്ങളാകും ഇത് അവസാനിപ്പിക്കുക. യഹൂദ ജനത ഒരിക്കൽ രാജ്യരഹിതരായിരുന്നു. പ്രതിരോധമില്ലാത്തവരായിരുന്നു. ഇനി ഒരിക്കലും അങ്ങനെ ആയിരിക്കില്ല. ഞങ്ങളെ ആക്രമിച്ചതിലൂടെ ചരിത്രപരമായ അബദ്ധമാണ് തങ്ങൾക്ക് സംഭവിച്ചതെന്ന് ഹമാസ് മനസ്സിലാക്കും. വരും ദശാബ്ദങ്ങളിൽ അവരും ഇസ്രയേലിന്റെ മറ്റ് ശത്രുക്കളും ഓർക്കുന്ന ഒരു പ്രതിഫലം ഞങ്ങൾ ഹമാസിനായി നിശ്ചയിക്കും.
നിരപരാധികളായ ഇസ്രയേലികൾക്കെതിരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണങ്ങൾ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നു, വീടുകളിൽ കുടുംബങ്ങളെ കശാപ്പ് ചെയ്തു, ഒരു ഫെസ്റ്റിവലിൽ നൂറുകണക്കിന് യുവാക്കളെ കൂട്ടക്കൊല ചെയ്തു, അനേകം സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെ പോലും തട്ടിക്കൊണ്ടുപോയി. കുട്ടികളെ തടങ്കലിലാക്കി കത്തിച്ചു. അവർ കാട്ടാളന്മാരാണ്. ഹമാസ് ഐഎസ്ഐഎസ് ആണ്. ഐഎസിനെ പരാജയപ്പെടുത്താൻ സമൂഹ ശക്തികൾ ഒന്നിച്ചതുപോലെ, ഹമാസിനെ പരാജയപ്പെടുത്തുന്നതിന് സമൂഹം ഇസ്രയേലിനെ പിന്തുണയ്ക്കണം.
ഇസ്രയേലിനൊപ്പം നിന്ന മറ്റു ലോക നേതാക്കളോടും നന്ദി പറയുന്നു. ഹമാസിനെതിരെ പോരാടുന്നതിൽ ഇസ്രയേൽ സ്വന്തം ജനങ്ങൾക്ക് വേണ്ടി മാത്രമല്ല പോരാടുന്നത്. പ്രാകൃത രീതികൾക്കെതിരെ നിലകൊള്ളുന്ന ഓരോ രാജ്യത്തിനും വേണ്ടി പോരാടുകയാണ്. ഇസ്രയേൽ ഈ യുദ്ധത്തിൽ ജയിക്കുക തന്നെ ചെയ്യും’ നെതന്യാഹു തന്റെ പ്രസ്താവനയിൽ പറഞ്ഞു
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…