പമ്പ- ശമനമില്ലാതെ തുടരുന്ന കനത്ത മഴയില്‍ പമ്പയിൽ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാവിലെ മുതൽ ഇന്നുവരെയുളള കണക്കനുസരിച്ച് ഗണ്യമായ തോതിലാണ് ജലനിരപ്പ് ഉയരുന്നത്. ജില്ലാ ഭരണകൂടത്തിന്‍റെ അതീവ ജാഗ്രതാ നിർദേശം നിലനിൽക്കുന്നു.
പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരുമെന്ന് ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ പറഞ്ഞു. നിലവില്‍ കൂടുതല്‍ ആളുകളെ ക്യാംപുകളിലേക്ക് മാറ്റേണ്ടതില്ല. പാണ്ടനാട്, ഇടനാട്, പുത്തന്‍കാവ് മേഖലയിലുള്ളവര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
മീനച്ചിലാർ കരകവിഞ്ഞ് വിവിധയിടങ്ങളില്‍ വെള്ളം കയറിയിരുന്നു. അതേസമയം കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ തുടരുകയാണ്. കുട്ടനാട്ടിൽ ഇടവിട്ടുള്ള മഴ ശക്തം. ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. ഏഴായിരത്തിലധികം വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ എണ്ണം ഇരുപതിനായിരം പിന്നിട്ടു. മട വീണ പാടങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള നടപടികൾ വൈകുംതോറും വെള്ളക്കെട്ട് മാറാതെ നിലനിൽക്കും.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…