പന്തളം: ശബരിമലയുടെ പരിപാവനത സംരക്ഷിക്കുവാന് രാപകല് വ്യത്യാസമില്ലാതെ പ്രവര്ത്തിക്കുന്ന വിശ്വാസികള്ക്കൊപ്പമാണ് പന്തളം കൊട്ടാരം എന്നും നിലകൊള്ളുന്നതെന്ന് കൊട്ടാരം നിര്വാഹകസംഘം .ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പന്തളം കൊട്ടാരത്തിന് ഉറച്ച നിലപാടാണുള്ളത് . ശബരിമല വിഷയത്തെ വളച്ചൊടിച്ചു കൊട്ടാരത്തെയും കൊട്ടാരം നിർവാഹക സമിതി സംഘം ഭാരവാഹികളെയും അപമാനിക്കാനുള്ള ചിലരുടെ നീക്കം അത്യന്തം അപലപനീയമാണെന്നും നിർവാഹക സമിതി സംഘം വ്യക്തമാക്കി .
പന്തളം കൊട്ടാരത്തെക്കുറിച്ച് നവമാധ്യമങ്ങളിലും ചില ചാനലുകളിലും തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്ത്തകളാണ് വരുന്നത്. ഇത് വിശ്വാസസമൂഹത്തിന് വേദനയുണ്ടാക്കുന്നതായി മനസ്സിലാക്കുന്നു.
രാഷ്ട്രീയലാഭത്തിനായി ചില തല്പ്പരകക്ഷികള് ഇത്തരം വ്യാജ പ്രചാരണങ്ങള് നടത്തുന്നത് ദുഃഖകരമാണ് . ലോക്സഭാ തിരഞ്ഞെടുപ്പിൽ വിശ്വാസം സംരക്ഷിക്കുന്നവരോടൊപ്പമാണ് പന്തളം കൊട്ടാരം നിലകൊള്ളുന്നത്.
ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ കൊടിയുടെയോ കീഴില് പ്രവര്ത്തിക്കുന്നതല്ല പന്തളം കൊട്ടാരം നിര്വാഹക സംഘം. വിശ്വാസികളോടൊപ്പം നിന്ന് ക്ഷേത്രാചാരങ്ങളും നിയമങ്ങളും സംരക്ഷിക്കുക എന്നതാണ് കൊട്ടാരത്തിന്റെ മുഖ്യ ലക്ഷ്യമെന്നും നിർവ്വാഹകസമിതി സംഘം അറിയിച്ചു.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…