Saturday, May 25, 2024
spot_img

പന്തളം കൊട്ടാരം എന്നും വിശ്വാസികൾക്കൊപ്പം ;കൊട്ടാരത്തെ അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ ശ്രമം അപലപനീയം ,വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വിശ്വാസം സംരക്ഷിക്കുന്നവർക്കു വേണ്ടി നിലകൊള്ളുമെന്നും കൊട്ടാരം നിർവാഹക സമിതി സംഘം

പന്തളം: ശബരിമലയുടെ പരിപാവനത സംരക്ഷിക്കുവാന്‍ രാപകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന വിശ്വാസികള്‍ക്കൊപ്പമാണ് പന്തളം കൊട്ടാരം എന്നും നിലകൊള്ളുന്നതെന്ന് കൊട്ടാരം നിര്‍വാഹകസംഘം .ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പന്തളം കൊട്ടാരത്തിന് ഉറച്ച നിലപാടാണുള്ളത് . ശബരിമല വിഷയത്തെ വളച്ചൊടിച്ചു കൊട്ടാരത്തെയും കൊട്ടാരം നിർവാഹക സമിതി സംഘം ഭാരവാഹികളെയും അപമാനിക്കാനുള്ള ചിലരുടെ നീക്കം അത്യന്തം അപലപനീയമാണെന്നും നിർവാഹക സമിതി സംഘം വ്യക്തമാക്കി .

പന്തളം കൊട്ടാരത്തെക്കുറിച്ച് നവമാധ്യമങ്ങളിലും ചില ചാനലുകളിലും തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകളാണ് വരുന്നത്. ഇത് വിശ്വാസസമൂഹത്തിന് വേദനയുണ്ടാക്കുന്നതായി മനസ്സിലാക്കുന്നു.
രാഷ്ട്രീയലാഭത്തിനായി ചില തല്‍പ്പരകക്ഷികള്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് ദുഃഖകരമാണ് . ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിശ്വാസം സംരക്ഷിക്കുന്നവരോടൊപ്പമാണ് പന്തളം കൊട്ടാരം നിലകൊള്ളുന്നത്.

ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ കൊടിയുടെയോ കീഴില്‍ പ്രവര്‍ത്തിക്കുന്നതല്ല പന്തളം കൊട്ടാരം നിര്‍വാഹക സംഘം. വിശ്വാസികളോടൊപ്പം നിന്ന് ക്ഷേത്രാചാരങ്ങളും നിയമങ്ങളും സംരക്ഷിക്കുക എന്നതാണ് കൊട്ടാരത്തിന്റെ മുഖ്യ ലക്ഷ്യമെന്നും നിർവ്വാഹകസമിതി സംഘം അറിയിച്ചു.

Related Articles

Latest Articles