അമൃത്‌സര്‍: കര്‍താര്‍പൂരിന് ശേഷം മറ്റൊരു ആരാധാനാലയം കൂടി ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കാന്‍ പാകിസ്ഥാന്‍. ഹിന്ദുമത വിശ്വാസികള്‍ക്ക് ചരിത്രപ്രാധാന്യമുള്ള പെഷാവാറിലെ പഞ്ച് തീര്‍ഥ് ക്ഷേത്രമാണ് അടുത്തമാസത്തോടെ ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കുക. വനവാസ കാലത്ത് പഞ്ചപാണ്ഡവര്‍ നിര്‍മിച്ച ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ഖൈബര്‍ പഖ്തൂന്‍ഖ്വയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്ര നവീകരണ ജോലികള്‍ പുരോഗമിക്കുകയാണെന്ന് പാകിസ്ഥാന്‍ എവക്യൂ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ചെയര്‍മാന്‍ ആമിര്‍ അഹമ്മദ് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പഞ്ച തീര്‍ഥ് ക്ഷേത്രത്തെ ദേശീയ പൈതൃക പട്ടികയില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിഭജനത്തിന് ശേഷം ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തിരുന്നില്ല. പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കുന്ന രണ്ടാമത്തെ ക്ഷേത്രമാണിത്. ഒക്ടോബറില്‍ 1000 വര്‍ഷം പഴക്കമുള്ള ശിവാല തേജസ് സിംഗ് ക്ഷേത്രവും തുറന്നുകൊടുത്തിരുന്നു.
ക്ഷേത്രം തുറന്നുകൊടുക്കാനുള്ള തീരുമാനത്തെ പാകിസ്ഥാനിലെ ഹിന്ദു സമൂഹം സ്വാഗതം ചെയ്തു. സിഖ് ആരാധാനാലയങ്ങളായ ഗുരുദ്വാര ദേവാ സാഹിബ്, ഗുരുദ്വാര ഖാര സാഹിബ് എന്നിവയും ഇന്ത്യയിലെ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തിരുന്നു.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…