സനാതനധർമത്തെ ഉന്മൂലനം ചെയ്യാൻ ഇറങ്ങി പുറപ്പെട്ട ഡിഎംകെയ്ക്കും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഇത് തിരിച്ചടികളുടെ കാലമാണ്. ഡിഎംകെ മന്ത്രിസഭയിലെ ഓരോ മന്ത്രിമാരും വിവാദ കേസുകളിൽ കുടുങ്ങി മന്ത്രി പദവി സ്ഥാനം തെറിക്കുമ്പോൾ വീണ്ടും ഡിഎംകെയ്ക്ക് അടുത്ത തിരിച്ചടി ഉണ്ടാക്കുകയാണ്. ഇപ്പോഴിതാ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തുകയാണ്
തമിഴ്‌നാട് മുൻമുഖ്യമന്ത്രി ഒ. പനീർസെൽവം. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ 10 വർഷമായി രാജ്യത്ത് മികച്ച ഭരണമാണ് കാഴ്ചവയ്‌ക്കുന്നതെന്നും അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് തങ്ങളുടെ കടമയായി കാണുന്നുവെന്നും തമിഴ്‌നാട് മുൻമുഖ്യമന്ത്രി ഒ. പനീർസെൽവം പറയുന്നു. കൂടാതെ, ബിജെപിയുമായി സഖ്യ ചർച്ചകൾ പുരോഗമിക്കുകയാണെന്നും 2024 ലെ തിരഞ്ഞെടുപ്പ് ഇരുപാർട്ടികളും ഒന്നിച്ച് നേരിടണമെന്നാണ് തന്റെ അഭിപ്രായമെന്നും പനീർസെൽവം വ്യക്തമാക്കി. സേലത്ത് പാർട്ടി പ്രവർത്തകരുമായി നടത്തിയ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് സ്റ്റാലിൻ സർക്കാരിന് അടുത്ത പ്രഹരവുമായി ഒ. പനീർസെൽവം രംഗത്തെത്തിയത്. മുൻ മുഖ്യമന്ത്രിയുടെ വാക്കുകൾ ഇപ്രകാരമാണ്…2019 ലെ തിരഞ്ഞെടുപ്പ് മുതൽ ഞങ്ങൾ ബിജെപിയുമായി സഖ്യത്തിലാണ്. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് മികച്ച ഭരണമാണ് കാഴ്ചവക്കുന്നത്. നിരവധി രാജ്യങ്ങൾ, രാഷ്‌ട്രത്തലവന്മാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുകയാണ്. നരേന്ദ്രമോദിയെ പിന്തുണയ്‌ക്കേണ്ടത് തങ്ങളുടെ കടമയായി കാണുന്നു. വരുന്ന തിരഞ്ഞെടുപ്പിലും ഞങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കും. വരുന്ന തിരഞ്ഞെടുപ്പിൽ അമ്മാ മക്കൾ കഴകവുമായും യോജിച്ച് പ്രവർത്തിക്കും.
ഇത് സംബന്ധിച്ച് ടിടിവി ദിനകരനുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. മുൻമുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായ ശശികലയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള സന്നദ്ധത നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും പനീർസെൽവം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, ഇടപ്പാടി പളനിസാമിയുമായി തെറ്റിയതിനെ തുടർന്ന് 2022ലാണ് ഒ പനീർസെൽവം AIADMKയിൽ നിന്നും പുറത്തുപോകുന്നത്. ശേഷം AIADMK (OPS) രൂപീകരിച്ചു. AIADMK തമിഴ്‌നാട്ടിൽ ബിജെപിയുമായി അകന്ന സാഹചര്യത്തിലാണ് മുന്നണി ചർച്ചകളുമായി OPS ഇപ്പോൾ സജീവമാകുന്നത്. എന്തായാലും ആടിയുലഞ്ഞ് നിൽക്കുന്ന ഡിഎംകെ സർക്കാരിന് ഇത് കനത്ത തിരിച്ചടി തന്നെയാണ്. സനാതനധർമത്തിനെതിരെ തിരിഞ്ഞ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമായിരുന്നു. കൂടാതെ, അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. പൊന്‍മുടി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞയാഴ്ചയാണ് വിധിച്ചത്. ഭാവിതലമുറയുടെ വിധി നിര്‍ണയിക്കുന്ന വിദ്യാഭ്യാസ വകുപ്പിലിരുന്ന് അഴിമതി നടത്തിയ മന്ത്രിയെ വെറുതെവിടാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് കെ. പൊന്മുടിയെ മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചത്. ഇതും ഡിഎംകെ സർക്കാരിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. കൂടാതെ, തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ ജനസ്വീകാര്യതയും എംകെ സ്റ്റാലിനെ തെല്ലൊന്നുമല്ല പേടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഒ. പനീർസെൽവം കൂടി ബിജെപിക്ക് അനുകൂല നിലപാട് പരസ്യമായി വ്യക്തമാക്കിയതോടെ അടുത്ത തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ആര് വീഴും ആര് വാഴുമെന്നത് കാത്തിരുന്ന് കാണണം.
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…