Panur Bomb Making Case; 'It is claimed that those who came to know about the explosion came running'; The court will consider the bail application of 5 accused today
കണ്ണൂര്‍: പാനൂർ ബോംബ് നിർമ്മാണ കേസിൽ അഞ്ച് പ്രതികളുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അരുൺ, സബിൻ ലാൽ, അതുൽ, സായൂജ്, അമൽ ബാബു എന്നിവർ ജാമ്യപേക്ഷ നൽകിയത്. ബോംബ് നിർമ്മാണത്തെ കുറിച്ച് അറിവില്ലെന്നും സ്ഫോടനം അറിഞ്ഞ് ഓടിയെത്തിയവരെന്നുമാണ് പ്രതികളുടെ വാദം.
എന്നാൽ എല്ലാവർക്കു ബോംബ് ഉണ്ടാക്കുന്ന വിവരം എല്ലാവർക്കും അറിയാമായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. ബോംബുകൾ ഒളിപ്പിച്ചെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സ്ഫോടക വസ്തുക്കൾ എവിടെ നിന്ന് എത്തിച്ചു എന്നതിൽ കൃത്യമായ സൂചന പോലീസിന് ലഭിച്ചെന്നാണ് വിവരം.
അതേസമയം, യുഡിഎഫ് നേതാക്കൾ ഇന്ന് ബോംബ് സ്‌ഫോടന സ്ഥലം സന്ദർശിക്കും. സ്‌ഫോടന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത് എത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. യുഡിഎഫ് വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് പരാതി നൽകിയത്. പോലീസ് വ്യക്തമായ അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണം ആവശ്യപ്പെടുന്നതെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…