Featured

പപ്പുമോനെ, അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ല

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഒഴിവാക്കിയെന്ന ഗുരുതര ആരോപണവുമായി ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയ സമയത്ത്, അംഗങ്ങള്‍ക്ക് ഭരണ ഘടനയുടെ പകർപ്പ് നല്‍കിയിരുന്നു. ഈ കോപ്പികളില്‍ ചിലതിൽ സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. എന്നാൽ ഇപ്പോഴിതാ, ഇതിന് തക്ക മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഈ രണ്ടും എഴുതിച്ചേർത്തത് ഇന്ദിരാഗാന്ധി ആണെന്നും അത് അടിയന്തിരാവസ്ഥക്കാലത്ത് ആണെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

തൊഴുത്തിൽ കുത്ത് മുന്നണി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം. ഭരണഘടനയിൽ നിന്ന് മതേതരത്വം പുറത്ത് എന്ന് പറഞ്ഞുകൊണ്ടാണ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഗൃഹ പ്രവേശ ചടങ്ങുമായി ബന്ധപ്പെട്ട് അംഗങ്ങൾക്ക് നൽകിയ സ്മരണിക കിറ്റിൽ നൽകിയ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലെന്നാണ് ആരോപണം. എന്നാൽ അതിന്റെ യാഥാർഥ്യം ഇങ്ങനെയാണ്. രണ്ട് കാലഘട്ടത്തിൻ്റെ പ്രതീകമായി അംഗങ്ങൾക്ക് നൽകിയ കിറ്റിൽ ഭരണഘടനയുടെ രണ്ട് പ്രതികൾ ഉണ്ടായിരുന്നു. ഒന്ന് ഭരണഘടനാ ശിൽപ്പികൾ തയ്യാറാക്കിയ 1949 ലെ ഭരണഘടന. മറ്റൊന്ന് ഇപ്പൊൾ നിലവിലുള്ള ഭരണഘടന. അംബേദ്കർ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി എഴുതി ചേർത്തതാണ് ഈ രണ്ട് വാക്കുകളും. അതാണ് ഭരണഘടനയുടെ ഒരു പ്രതിയിൽ ആ വാക്കുകൾ ഇല്ലാത്തതെന്നും അത് പൊക്കി പിടിച്ചാണ് പുതിയ നാടകമെന്നും സന്ദീപ് വാചസ്പതി തുറന്നടിച്ചു. കൂടാതെ, ഒരു കാര്യത്തിൽ നന്ദിയുണ്ട് സാറേ, നിങ്ങളുടെ ഓരോ നാടകം കഴിയുന്തോറും നാട്ടുകാർ യാഥാർഥ്യം തിരിച്ചറിയുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുക എന്നത് ഭാരതത്തിന്റെ ഒരു ചികിത്സാ രീതിയാണ് എന്നാണ് ഒരാൾ പോസ്റ്റിനു കമന്റായി കുറിച്ചിരിക്കുന്നത്. അതാണ് ശരിക്കും ഇന്ത്യയുടെ ഭരണഘടന. ഇന്ദിരയെഴുതിയത് മാരണഘടന എന്നാണ് മറ്റൊരു കമന്റ്. എന്തായാലും പ്രതിപക്ഷം ചെയ്യുന്ന ഓരോ കാര്യങ്ങളും അവരുടെ തന്നെ അടിവേരിളക്കുന്ന കാഴ്ചയ്ക്കാണ് ഇപ്പോൾ ഭാരതം സാക്ഷ്യം വഹിക്കുന്നത്.

B4 Admin

Recent Posts

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

5 minutes ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

58 minutes ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

1 hour ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

5 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

7 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

8 hours ago