ദില്ലി: ദില്ലിയിൽ നടന്ന ദേശീയ കരസേനാ ദിനാഘോഷത്തിൽ, സൈനികർക്കായുള്ള പുതിയ യൂണിഫോം പുറത്തിറക്കി.
ഇന്ന് പുതിയ യൂണിഫോം ധരിച്ച് ദില്ലി കന്റോൺമെന്റിൽ പരേഡ് ചെയ്ത പാരാ സ്പെഷ്യൽ ഫോഴ്സ് കമാൻഡോസ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു.
‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ സൈന്യവും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയും സംയുക്തമായി നിർമ്മിക്കുന്ന ഈ യൂണിഫോം, സ്ത്രീകളെയും കൂടി പുതുതായി സൈന്യത്തിൽ ഉൾപ്പെടുന്നതിനാൽ അവരുടെ സൗകര്യം പരിഗണിച്ചാണ് നിർമ്മിച്ചത്.
ഡിജിറ്റൽ പാറ്റേണിൽ നിർമ്മിക്കപ്പെടുന്ന ഈ പുതിയ യൂണിഫോം, പഴയതിനേക്കാൾ ഭാരക്കുറവുള്ളതായിരിക്കും. ശത്രുവിനു സൈനികരുടെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലായിരിക്കും ഇതിന്റെ നിറവും ഡിസൈനും.
മാത്രമല്ല മണ്ണിന്റെ നിറവും ഒലിവ് നിറവും ചേർന്ന നിരവധി നിറങ്ങളുടെ മിശ്രിതവർണ്ണമായിരിക്കും യൂണിഫോമിന് ഉണ്ടാവുക. പ്രകൃതി സൗഹൃദപരമായായിരിക്കും ഇത് നിർമ്മിക്കുന്നത്.
അതേസമയം കരസേന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികർക്ക് ആശംസകൾ നേർന്നു. ധൈര്യത്തിന്റെയും പ്രവർത്തനക്ഷമതയുടേയും കാര്യത്തിൽ പുകൾപെറ്റ സൈന്യമാണ് ഇന്ത്യയുടേത് എന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാഷ്ട്രപതി, പ്രതിരോധമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി തുടങ്ങിയ പ്രമുഖരും ഇന്ത്യൻ സൈന്യത്തിന് ആശംസകൾ നേർന്നു.
1949 ജനുവരി 15നാണ് ഇന്ത്യൻ കരസേനയുടെ ആദ്യ കമാൻഡർ ഇൻ ചീഫ് ആയി ഫീൽഡ് മാർഷൽ കെ.എം കരിയപ്പ സ്ഥാനമേറ്റത്. അന്നു മുതൽ, ജനുവരി 15 ഇന്ത്യൻ കരസേനാ ദിനമായി ആചരിക്കുന്നു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…