India

ഇന്ത്യന്‍ വനിതാ കായികതാരം ദീപ മാലിക് ബിജെപിയില്‍ ചേര്‍ന്നു; ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ദില്ലി: പാരാലിംപിക്സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ കായികതാരമായ ദീപ മാലിക് ബിജെപിയില്‍ ചേര്‍ന്നു. അര്‍ജുന അവാര്‍ഡ് ജേതാവായ ദീപ മാലിക് 2016 ലെ പാരാലിംപിക്സില്‍ ഷോട്ട് പുട്ടില്‍ വെള്ളിമെഡല്‍ നേടിയിട്ടുണ്ട്. ഹരിയാനയില്‍ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ആര്‍.ജെ.ഡിയുടെ ജാര്‍ഖണ്ഡ് അധ്യക്ഷ അന്നപൂർണ ദേവിയും ബിജെപിയില്‍ ചേര്‍ന്നു.

ജാര്‍ഖണ്ഡില്‍ ബിജെപിക്കെതിരായ മഹാസഖ്യത്തിന് ക്ഷീണമുണ്ടാക്കുന്നതാണ് അന്‍പൂര്‍ണ ദേവിയുടെ പാര്‍ട്ടിമാറ്റം. പലാമുവിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പാര്‍ട്ടി അധ്യക്ഷ തന്നെ മറുകണ്ടം ചാടിയത്. കൊടേര്‍മയില്‍ ബിജെപി ടിക്കറ്റില്‍ മുന്‍മന്ത്രി കൂടിയായ അന്നപൂര്‍ണദേവി മല്‍സരിച്ചേക്കും.

admin

Recent Posts

ചൈനീസ് ചാരക്കപ്പലിന് പിന്നാലെ തുർക്കിയുടെ യുദ്ധക്കപ്പലും മാല ദ്വീപിലേക്ക് ! നീക്കം 37 മില്യൺ യുഎസ് ഡോളറിൻ്റെ ആയുധ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ

കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പരോക്ഷമായി അനുകൂലിക്കുന്നതിനാൽ തന്നെ തുർക്കിയുമായുള്ള ഭാരതത്തിന്റെ നയതന്ത്ര ബന്ധം താഴോട്ടാണ്. ജമ്മു കശ്മീരിൽ 2019-ൽ ആർട്ടിക്കിൾ…

43 mins ago

സൂപ്പര്‍ഫാസ്റ്റിന്റെ വഴിതടയല്‍ ! ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍; കന്റോണ്‍മെന്റ് എസ്എച്ച്ഒയെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റണമെന്ന് യദു

നടുറോഡിലുണ്ടായ KSRTC ഡ്രൈവർ - മേയർ തർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ.ബസ് ഡ്രൈവർ യദുവിന്റെ പരാതിയിൽ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.…

2 hours ago