സംഗീത ലോകത്തിന് വീണ്ടുമൊരു നഷ്ടം കൂടി; വിഖ്യാത സംഗീതജ്ഞ പാറശാല പൊന്നമ്മാൾ വിടവാങ്ങി

തിരുവനന്തപുരം: പ്രശ‌സ്‌ത കര്‍ണാടക സംഗീതജ്ഞ പത്മശ്രീ പാറശാല പൊന്നമ്മാൾ അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് 1.10ന് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം.
പത്മശ്രീ, സംഗീതനാടക അക്കാദമി പുരസ്കാരം തുടങ്ങി അനേകം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

പാറശാല ഗ്രാമത്തില്‍ ഹെഡ്‌മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924ല്‍ ജനിച്ച പൊന്നമ്മാളിനെ രാജ്യം നാല് വർഷം മുമ്പ് പദ്‌മശ്രീ നൽകി ആദരിച്ചിരുന്നു. അച്ഛന്‍റെ സ്ഥലംമാറ്റത്തെ തുടര്‍ന്ന് ആദ്യം അടൂരിലും പിന്നീട് പാറശാലയിലുമായിരുന്നു പ്രാരംഭപഠനം. ചിത്തിരതിരുനാള്‍ രാജാവിന്‍റെ പിറന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സംഗീതമത്സരത്തില്‍ പതിനഞ്ചാം വയസില്‍ ഒന്നാംസമ്മാനം നേടി. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരായിരുന്നു മത്സരത്തിന്‍റെ വിധികര്‍ത്താവ്.
തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലെ ആദ്യബാച്ചില്‍ ഗാനപ്രവീണയും പിന്നീട് ഗാനഭൂഷണും അവര്‍ ഒന്നാംറാങ്കോടെ പാസായി. പ്രസിദ്ധ സംഗീതജ്ഞന്‍ പാപനാശം ശിവനില്‍നിന്ന് സംഗീതാഭ്യാസം നേടിയിട്ടുണ്ട്. പതിനെട്ടാം വയസിൽ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളില്‍ സംഗീതാദ്ധ്യാപികയായ പൊന്നമ്മാള്‍ തുടര്‍ന്ന് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ലക്‌ചററായും പ്രൊഫസറായും സേവനമനുഷ്‌ഠിച്ചു.തൃപ്പൂണിത്തുറ ആര്‍ എല്‍ വി. സംഗീത കോളേജിന്‍റെ പ്രിന്‍സിപ്പലായാണ് ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചത്. നെയ്യാറ്റിന്‍കര വാസുദേവന്‍, പാലാ സി കെ രാമചന്ദ്രന്‍, ഡോ ഓമനക്കുട്ടി, എം ജി രാധാകൃഷ്‌ണന്‍, കുമാരകേരള വര്‍മ്മ തുടങ്ങി, പുതുതലമുറയിലെ പൂവരണി കെ.വി.പി നമ്പൂതിരി വരെ സംഗീതത്തില്‍ പൊന്നമ്മാളുടെ ശിഷ്യത്വം നേടിയവര്‍ നിരവധിയാണ്. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാള്‍ക്കാണ്.

തമിഴ്‌നാട്ടിലും കേരളത്തിലുമായി പൊന്നമ്മാളുടെ കച്ചേരികള്‍ക്ക് നിറഞ്ഞ ആസ്വാദകർ എപ്പോഴുമുണ്ടായിരുന്നു. സ്വാതി തിരുനാളിന്‍റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും പ്രസിദ്ധ തമിഴ്‌ കൃതികളും ഇടംചേരുന്നതാണ് അവരുടെ കച്ചേരികള്‍. മാവേലിക്കര വേലുക്കുട്ടിനായര്‍, മാവേലിക്കര കൃഷ്‌ണന്‍കുട്ടിനായര്‍, ചാലക്കുടി നാരായണസ്വാമി, ലാല്‍ഗുഡി വിജയലക്ഷ്‌മി, നെല്ലൈ മണി, ഉടുപ്പി ശ്രീധര്‍ തുടങ്ങി പുതുതലമുറയിലെ രാജേഷ്, നാഞ്ചില്‍ അരുള്‍ വരെയുള്ളവര്‍ കച്ചേരികള്‍ക്ക് പക്കമേളം വായിച്ചിട്ടുണ്ട്.2009ലെ കേരള സര്‍ക്കാരിന്‍റെ സ്വാതി പുരസ്‌കാരം, കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്‌കാരങ്ങള്‍, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പന്‍ പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്‌ണ ഗാനസഭയുടെ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ പൊന്നമാളിന് ലഭിച്ചിട്ടുണ്ട്. പരേതനായ ആര്‍ ദൈവനായകം അയ്യരാണ് ഭര്‍ത്താവ്. സുബ്രഹ്മണ്യം, മഹാദേവന്‍ എന്നിവര്‍ മക്കളാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

എന്താണ് വിദേശനാണ്യ ശേഖരം ? സമ്പദ് വ്യവസ്ഥയിൽ ഇതിന്റെ പ്രാധാന്യമെന്ത് ?

മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനത്ത് ഇന്ത്യ ഉടനെത്തും ! ഇത് ഇന്ത്യൻ കരുത്തിന്റെ സൂചന #foreignexchangereserves…

24 mins ago

അമേരിക്കയിൽ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച !പിഎൻജി ജ്വല്ലറിയുടെ സാൻ ഫ്രാൻസിസ്കോയിലെ ഔട്ട്ലറ്റ് കാലിയാക്കിയത് 20 പേരടങ്ങുന്ന മുഖം മൂടി സംഘം ; 5 പേർ അറസ്റ്റിൽ

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച. 20 പേരടങ്ങുന്ന സംഘമാണ് പുണെ ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലറിയുടെ സാൻ…

40 mins ago

ബ്രിട്ടീഷു കാലത്തെ ഐപിസിയും സിആര്‍പിസിയും ഇനിയില്ല, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ : നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രിമിനല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…

55 mins ago

കശ്മിരില്‍ സീറോ ടെറര്‍ പ്‌ളാന്‍ നടപ്പാക്കും ; അമിത് ഷായുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

1 hour ago

പുറത്തുനിന്നുള്ള ആശയവിനിമയത്തിനുള്ള യാതൊരു സാധ്യതയും യന്ത്രത്തിൽ ഇല്ല !! വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുംബൈ നോർത്ത് വെസ്റ്റ് സീറ്റിൽ വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ.മൊബൈൽ ഫോൺ…

1 hour ago

വിദേശത്തു പോയ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു, പക അമ്മായി അമ്മയോട് ! പെട്രോളൊഴിച്ചു പിഞ്ചു കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പൈനാവ് കേസിലെ സൈക്കോ പിടിയില്‍

ഇടുക്കി പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച്…

2 hours ago