Spirituality

വെള്ളത്താൽ ചുറ്റപ്പെട്ട ശ്രീകോവില്‍;തീർത്ഥാടകർക്കും വിശ്വാസികൾക്കുമിടയിൽ ഏറെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിന്റെ കഥകളും വിശ്വാസങ്ങളും അറിയാം

സർവൈശ്വര്യങ്ങളും വിശ്വാസികൾക്ക് ചൊരിഞ്ഞ് ഒരു നാടിന്റെ മുഴുവൻ അനുഗ്രഹമായി നിലകൊള്ളുന്ന ക്ഷേത്രമാണ് പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം. സരസ്വതി ദേവിയെ മൂകാംബികയായി ആരാധിക്കുന്ന ഈ ക്ഷേത്രം പേരുപോലെ തന്നെ ദക്ഷിണ മൂകാംബികയാണ്.വിദ്യാരംഭത്തിനു ഏറെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിലെ ദേവിയുടെ ചൈതന്യം കൊല്ലൂരിലെ മൂകാംബികയുടേത് തന്നെയാണെന്നാണ് വിശ്വാസം.തീർത്ഥാടകർക്കും വിശ്വാസികൾക്കുമിടയിൽ ഏറെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ കൂടുതലും വിജയദശമി നാളിലാണ് ആളുകൾ എത്തുന്നത്. കൊല്ലൂർ വരെ പോകുവാൻ സാധിക്കാത്തവർ ഇവിടെയെത്തി മൂകാംബികയെ തൊഴുത് ആഗ്രഹസാഫല്യം വരുത്തുന്നു.

നിർമ്മിതിയിലും രൂപത്തിലും പല സവിശേഷതകളും പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിന് അവകാശപ്പെടുവാൻ സാധിക്കും. അതിലൊന്നാണ് ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന ദേവിയുടെ ശ്രീകോവിൽ ഒരു ചെറിയ താമരക്കുളത്തിന് നടുവിലായാണുള്ളത്. നാലുചുറ്റിലും വെള്ളം നിറഞ്ഞു നിൽക്കുന്ന ശ്രീകോവിൽ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. ശ്രീകോവിനിനു ചുറ്റുമായി, വെള്ളത്തിനു മുകളിലൂടെ നിർമ്മിച്ചിരിക്കുന്ന നടപ്പാത വഴിയാണ് ദേവിയെ പ്രദക്ഷിണം വയ്ക്കുന്നത്. ഈ വെള്ളം കൊല്ലൂരിലെ സൗപർണ്ണിക നദിയാണെന്നാണ് വിശ്വാസസങ്കല്പം

Anusha PV

Recent Posts

ഉണ്ണിമുകുന്ദന്‍ ഫാന്‍സ് ഇന്ത്യ| ന്യൂനപക്ഷ പ്രിവിലേജില്‍ മലയാള സിനിമയില്‍ എന്തും പറയാമോ ?

ക-ഞ്ചാ-വാ-ണ് ല-ഹ-രി-യാ-ണ് എന്നൊക്കെ ആരോപണം വേണ്ടതിലേറെ കേട്ട നടന്‍ ഇങ്ങനെയൊരു പൊതുവേദിയില്‍ സഹപ്രവര്‍ത്തകനെ ഇകഴ്ത്തി സംസാരിക്കുമ്പോള്‍ ഇയാള് ഇത്ര തരം…

3 hours ago

സൂര്യാഘാതമേറ്റെന്ന് സംശയം !ഷാരുഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ കെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും…

4 hours ago

പ-ല-സ്തീ-ന് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം| എതിര്‍പ്പുമായി ഇസ്രയേല്‍

യൂറോപ്യന്‍ യൂണിയനില്‍ പ-ല-സ്തീ-നെ ആദ്യമായി അംഗീകരിക്കുന്ന രാഷ്ട്രം സ്വീഡനാണ് . മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ബള്‍ഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്,…

4 hours ago

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി ! ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ. ഡോ. രാജൻ ഖോബ്രഗഡെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം…

5 hours ago

വരുന്നത് അതിതീവ്ര മഴ !അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് !!!

തിരുവനന്തപുരം : അതിതീവ്ര മഴക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.…

5 hours ago

ഇനി ചെറായിയിലെ ക്ഷേത്രത്തിൽ ഉടുപ്പ് ധരിച്ച് കയറാം

സാംസ്കാരികമായി വളരെ വളക്കൂറുള്ള മണ്ണാണ് എറണാകുളം ജില്ലയിലെ ചെറായി എന്ന തീരദേശ ഗ്രാമത്തിലേത്. 1911 ലാണ് ശ്രീനാരായണഗുരു ഈ ക്ഷേത്രത്തിൻറെ…

5 hours ago