India

പാർലമെന്റ് അതിക്രമം !അഞ്ച് പ്രതികളുടെ നുണപരിശോധനയ്ക്ക് അനുമതി നൽകി ദില്ലി കോടതി

പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ സ്‌മോക്ക് ബോംബുകൾ ഉപയോഗിച്ച് പുക പടര്‍ത്തി അതിക്രമമം നടത്തിയ സംഭവത്തിൽ പ്രതികളുടെ നുണപരിശോധനയ്ക്ക് അനുമതി നല്‍കി ദില്ലി കോടതി. ആറ് പ്രതികളില്‍ അഞ്ചുപേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ദീപ് കൗര്‍ അനുമതി നല്‍കിയത്. ഇതിനൊപ്പം പ്രതികളുടെ കസ്റ്റഡി കാലാവധി കോടതി എട്ട് ദിവസത്തേക്ക് നീട്ടിനല്‍കുകയും ചെയ്തു.

മനോരഞ്ജന്‍, സാഗര്‍ ശര്‍മ, അമോല്‍ ഷിന്‍ഡേ, ലളിത് ഝാ, മഹേഷ് കുമാവത് എന്നീ അഞ്ച് പ്രതികളെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കിയത്. പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ അനുവദിക്കണമെന്ന് പോലീസ് അപേക്ഷ സമർപ്പിച്ചിരുന്നു. പ്രതികളുടെ സമ്മതം തേടിയ ശേഷമായിരുന്നു കോടതിയുടെ ഉത്തരവ്. അതേസമയം പ്രതികളിലൊരാളായ നീലം ആസാദിനെ നുണ പരിശോധനയില്‍ നിന്ന് കോടതി ഒഴിവാക്കി.

ഇക്കഴിഞ്ഞ ഡിസംബര്‍ 13-നാണ് പാര്‍ലമെന്റില്‍ അതിക്രമ സംഭവം നടന്നത്. പാർലമെന്റ് ശൂന്യവേളയുടെ സമയത്ത് സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ എന്നിവർ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് ലോക്‌സഭാ ചേമ്പറിലേക്ക് ചാടിയിറങ്ങി മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്‌മോക്ക് ബോംബുകൾ പൊട്ടിക്കുകയും ധനരഞ്ജ് ഷിന്‍ഡേ, നീലം ആസാദ് എന്നിവര്‍ പാര്‍ലമെന്റിന് പുറത്ത് സ്‌മോക്ക് ബോംബുകൾ പൊട്ടിച്ച് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

B4 Admin

Recent Posts

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

21 minutes ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

2 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

2 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

4 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

4 hours ago

കൊച്ചി ആഡംബര കാറപകടം: 17-കാരന് ജാമ്യം നീതിക്കായി പോരാട്ടം തുടർന്ന ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…

7 hours ago