International

തണുത്ത് വിറച്ച് സൗദി; ദിവസങ്ങൾക്കുള്ളിൽ താപനില പൂജ്യം ഡിഗ്രിയിൽ എത്തുമെന്ന് പ്രവചനം

റിയാദ്: സൗദിയിൽ തണുപ്പ് (Cold Weather In Saudi) കൂടുന്നതായി റിപ്പോർട്ട്. ദിവസങ്ങൾക്കുള്ളിൽ താപനില പൂജ്യം ഡിഗ്രിയിൽ എത്തുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നത്. സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ ഇത് ബാധിക്കുക . ചില പ്രദേശങ്ങളിൽ നിലവിൽ കടുത്ത ശീതക്കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.

അതേസമയം വടക്കൻ അതിർത്തി മേഖലയിലെ തുറൈഫ് ഗവർണറേറ്റിലും തബൂക്ക്, അറാർ, റഫ്ഹ, ഷഖ്‌റ, വടക്കൻ പ്രദേശങ്ങളിലെ മറ്റ് നഗരങ്ങളിലും ഗവർണറേറ്റുകളിലും തണുത്തുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ റിയാദിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും തെക്കൻ മേഖലകളിൽ താപനില ഇനിയും കുറയുമെന്നും എൻസിഎം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലും റിയാദിലും മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

admin

Recent Posts

സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു !പ്രതികൾക്കെതിരായ ആരോപണം ഗുരുതരം;സിബിഐ ഹൈക്കോടതിയിൽ

കൊച്ചി: പൂക്കോട് വെറ്റിറനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയില്‍. ക്രൂരമായ…

2 hours ago

കേരളം ഗുരുതര പ്രതിസന്ധിയിൽ പിണറായി ഉറങ്ങുന്നു

സംസ്ഥാനത്ത് അപ്രഖ്യാപിത പവർ കട്ടിന്റെ കാരണങ്ങൾ ഇതാ!

2 hours ago

മസാലബോണ്ട് കേസ് ;തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും

എറണാകുളം: മസാലബോണ്ട് കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും. നിലവിൽ അപ്പീൽ…

2 hours ago

മദ്ധ്യപ്രദേശിൽ കൈ തളരുന്നു ! കോൺഗ്രസ് മുൻ എം എൽ എ റാം നിവാസ് റാവത്ത് ബിജെപിയിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. വിജയ്പൂരിലെ മുൻ എംഎൽഎ റാം നിവാസ് റാവത്ത് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി…

2 hours ago