നക്ഷത്ര ആമ - പ്രതീകാത്മമാക ചിത്രം
മലേഷ്യയിലെ ക്വലാലമ്പൂരിലേക്ക് പോകാനായി എത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്ന് 138 നക്ഷത്ര ആമകളെ പിടികൂടി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കാർട്ടൂൺ ബോക്സിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പിടിയിലായ വ്യക്തി ഇന്ത്യൻ പൗരൻ തന്നെയാണെന്ന് ചെന്നൈ കസ്റ്റംസ് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ക്വലാലമ്പൂരിലേക്കുള്ള വിമാനത്തിൽ കയറാനെത്തിയതായിരുന്നു യാത്രക്കാരൻ. യാത്ര പുറപ്പെടുന്നതിന് മുമ്പ് പരിശോധനകൾക്കിടെ ഇയാളെ സംശയം തോന്നിയതോടെയാണ് കസ്റ്റംസ് അധികൃതർ തടഞ്ഞുവെച്ച് വിശദമായ പരിശോധന നടത്തിയത്. കാർട്ടൂൺ ബോക്സ് തുറന്നപ്പോൾ ഭദ്രമായി പായ്ക്ക് ചെയ്ത നിലയിൽ 138 നക്ഷത്ര ആമകളെ കണ്ടെത്തിയത്. വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആമകളെ ഗിണ്ടി നാഷണൽ പാർക്കിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ വർഷം 369 ആമകളെയുമായി എത്തിയ ഒരു യാത്രക്കാരനും 20222ൽ 171 നക്ഷത്ര ആമകളുമായി മറ്റൊരു യാത്രക്കാരനും ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായിരുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…