Entertainment

നെറ്റ്ഫ്‌ളിക്‌സ് ആരാധകർക്ക് തിരിച്ചടി; പാസ്‌വേർഡ് ഷെയറിങ് നിർത്താനൊരുങ്ങി എന്റർടൈൻമെന്റ് ഭീമൻ; കമ്പനിക്ക് ഭീഷണിയായ സബ് അക്കൗണ്ടുകൾ ഉടൻ നിർത്തലാക്കും

നെറ്റ്ഫ്‌ളിക്‌സ് ആരാധകർക്ക് തിരിച്ചടിയായി പാസ്‍വേർഡ് ഷെയറിങ് സംവിധാനം അവസാനിപ്പിക്കാനൊരുങ്ങി കമ്പനി. ലോകത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് നെറ്റ്ഫ്‌ളിക്‌സ്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ മികച്ച സ്വീകാര്യതയാണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. കൂടുതല്‍ ആളുകളും നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഷെയര്‍ ചെയ്താണ് ഉപയോഗിക്കുന്നത്. നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഒരാള്‍ സബ്സ്‌ക്രൈബ് ചെയ്താല്‍ അത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഒരു സമയം ഒരേ അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കാണുന്നവരുടെ എണ്ണത്തിന് നെറ്റ്ഫ്ളിക്സ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അക്കൗണ്ട് പാസ്‌വേഡ് പങ്കുവെക്കുന്നവരെ ഇതുവരെ നെറ്റ്ഫ്ളിക്സ് പൂര്‍ണമായി നിയന്ത്രിച്ചിട്ടില്ല. എന്നാല്‍ ഇതിനായുള്ള സാദ്ധ്യതകൾ ആരായുകയാണ് നെറ്റ്ഫ്‌ളിക്‌സ്

സ്വന്തം വീട്ടിലുള്ളവരല്ലാത്തവരുമായി അക്കൗണ്ട് പങ്കിടുന്നത് നിര്‍ത്തലാക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം വീട്ടിലുള്ളവരല്ലാത്തവരുമായി അക്കൗണ്ട് പങ്കിടുന്ന വരിക്കാരില്‍ നിന്ന് ഫീസ് ഈടാക്കുന്നത് പരീക്ഷിക്കുകയാണെന്ന് നെറ്റ്ഫ്ളിക്സ് നേരത്തെ അറിയിച്ചിരുന്നു. അധികം വൈകാതെ പുതിയ രീതി പ്രാബല്യത്തില്‍ വന്നേക്കും. ചിലി, കോസ്റ്റാറിക്ക, പെറു എന്നീ രാജ്യങ്ങളിലെ സബ്സ്‌ക്രൈബര്‍മാരിലാണ് ഈ പരീക്ഷണം നടത്തിയത്.
സബ് അക്കൗണ്ടുകള്‍ എന്നാണ് ഇതിനെ വിളിക്കുക. പാസ്‌വേഡ് ഷെയറിങ് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ദീര്‍ഘകാലമായി നെറ്റ്ഫ്‌ളിക്‌സ് നേരിടുന്നുണ്ട്. സബ്‌സ്‌ക്രൈബേഴ്‌സിനെ നഷ്ടപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് തീരുമാനിച്ചത്. കമ്പനിയുടെ വരുമാനത്തിലും ഇതുകാരണം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

പുത്തന്‍ പാസ്‌വേഡ് റൂള്‍ എല്ലാവരിലേയ്ക്കുമായി പ്രാബല്യത്തില്‍ വരുന്നതോടെ സുഹൃത്തുക്കളുടെ അക്കൗണ്ട് ആയാല്‍ പോലും പണം നല്‍കാതെ ഉപയോഗിക്കാന്‍ പറ്റാതെ വരും. ഏകദേശം 250 രൂപയായിരിക്കും ഇത്തരത്തില്‍ അക്കൗണ്ട് ഉപയോഗിക്കാന്‍ ഒരാള്‍ നല്‍കേണ്ടിവരിക. ഇന്ത്യയില്‍ ഇപ്പോള്‍ നാല് പ്ലാനുകളാണ് നിലവിലുള്ളത്. മൊബൈല്‍ ഒണ്‍ലി പ്ലാന്‍, ബേസിക് പ്ലാന്‍, സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍, പ്രീമിയം പ്ലാന്‍ എന്നിവയാണ് ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് വാഗ്ദാനം ചെയ്യുന്നത്. യഥാക്രമം 149, 199, 499, 649 രൂപ എന്നിങ്ങനെയാണ് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്.

anaswara baburaj

Recent Posts

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

29 mins ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

34 mins ago

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു

തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…

39 mins ago

റീലുകളും സെൽഫികളും തീർത്ഥാടനത്തിന് തടസ്സം; കേദാർനാഥിലും ബദ്രീനാഥിലും മൊബൈലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ

ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ…

43 mins ago

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…

1 hour ago