പത്തനംതിട്ട: പത്തനംതിട്ട ജില്ലയ്ക്ക് സമാധാനിക്കാം. ഇന്ന് പുറത്തുവന്ന ആറ് ഫലങ്ങള്‍ കൂടി നെഗറ്റീവ്. അതേസമയം നിയന്ത്രണങ്ങളും മുന്‍കരുതലുകളും ശക്തമായി തുടരാനാണ് അധികൃതരുടെ തീരുമാനം.
നിലവില്‍ വിദേശത്ത് നിന്നും തിരിച്ചെത്തിയവര്‍ ഉള്‍പ്പടെ രണ്ടായിരത്തോളം പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ ചിലര്‍ക്ക് രോഗലക്ഷണമുണ്ട്. സ്ഥിതി പൂർണമായും നിയന്ത്രണ വിധേയമായിന്ന് പറയാനാവില്ല .
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 788 ആളുകളെ ട്രെയിസ് ചെയ്തിട്ടുണ്ട്. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുയെന്ന് വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി വഴി ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.
പഞ്ചായത്തുകള്‍ക്ക് വാർഡ്‌തല കണക്ക് നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരില്‍ അസുഖ ലക്ഷണമുള്ള ആളുകളെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കാനുള്ള നിര്‍ദേശമാണ് കൊടുത്തിരിക്കുന്നത്. അല്ലാത്തവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം 14 ദിവസം നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം .
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…