Tuesday, May 21, 2024
spot_img

കൊറോണ: പത്തനംതിട്ടയ്ക്ക് ആശ്വസിക്കാം; ആറ് ഫലങ്ങൾ കൂടി നെഗറ്റീവ്

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് സമാധാനിക്കാം. ഇ​ന്ന് പു​റ​ത്തു​വ​ന്ന ആ​റ് ഫ​ല​ങ്ങ​ള്‍ കൂ​ടി നെ​ഗ​റ്റീ​വ്. അ​തേ​സ​മ​യം നി​യ​ന്ത്ര​ണ​ങ്ങ​ളും മു​ന്‍​ക​രു​ത​ലു​ക​ളും ശ​ക്ത​മാ​യി തു​ട​രാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

നി​ല​വി​ല്‍ വി​ദേ​ശ​ത്ത് നി​ന്നും തി​രി​ച്ചെ​ത്തി​യ​വ​ര്‍ ഉ​ള്‍​പ്പ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം പേര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​വ​രി​ല്‍ ചി​ല​ര്‍​ക്ക് രോ​ഗ​ല​ക്ഷ​ണ​മു​ണ്ട്. സ്ഥിതി പൂർണമായും നിയന്ത്രണ വിധേയമായിന്ന് പറയാനാവില്ല .

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 788 ആളുകളെ ട്രെയിസ് ചെയ്തിട്ടുണ്ട്. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുയെന്ന് വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി വഴി ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.

പഞ്ചായത്തുകള്‍ക്ക് വാർഡ്‌തല കണക്ക് നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരില്‍ അസുഖ ലക്ഷണമുള്ള ആളുകളെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കാനുള്ള നിര്‍ദേശമാണ് കൊടുത്തിരിക്കുന്നത്. അല്ലാത്തവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം 14 ദിവസം നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം .

Related Articles

Latest Articles