Attapadi-electric-line-causes-death
പത്തനംതിട്ട: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികക്ക് ദാരുണാന്ത്യം. അടൂർ ഏനാത്ത് സ്വദേശി പാത്തു മുത്തുവാണ് മരിച്ചത്. പുലർച്ചെ 5.45 ന് മകനും ചെറുമകനുമൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
എന്നും രാവിലെ നടക്കാനിറങ്ങുന്നതും ചായക്കടയിലെത്തി ചായകുടിക്കുന്നതും പാത്തുമുത്തുവിന് പതിവായിരുന്നു. ഇന്നലെയുണ്ടായ കനത്ത കാറ്റിലും മഴയിലുമായി പ്രദേശത്തെ ലൈൻ കമ്പി പൊട്ടി റോഡിൽ വീണ് കിടക്കുകയായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
മക്കളുടെ നിലവിളി ശബ്ദം കേട്ടതോടെ പ്രദേശവാസികളെല്ലാം ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി വൈദ്യുതി ലൈൻ ഓഫ് ചെയ്ത ശേഷമാണ് മൃതദേഹം എടുത്തത്. അടൂർ ജനറൽ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…
ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…
പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…