uddhavthackarey
മുംബൈ: മഹാരാഷ്ട്ര സർക്കാരിലെ വിമതപക്ഷം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനിടെ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മുന്നില്‍ വീണ്ടും വികാരാധീനനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമതര്‍ പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ഒരു സംഘം നേതാക്കളുമായി സംസാരിക്കവേ താക്കറെ ആരോപണം ഉന്നയിച്ചു.
കോവിഡ് ബാധിതനായതിനാല്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ വികാരഭരിതനായി ഉദ്ധവ് താക്കറെയുടെ വാക്കുകൾ ഇങ്ങനെയാണ്. ” മരിച്ചാലും ശിവസേന വിടില്ലെന്നു പറഞ്ഞവരെല്ലാം ഓടിപ്പോയി. ശിവസേന, താക്കറെ എന്നീ പേരുകള്‍ ഉപയോഗിക്കാതെ അവര്‍ക്ക് എത്രദൂരം പോകാനാകും. പൂക്കളും പഴങ്ങളും മരത്തിന്റെ തടിയുമെല്ലാം നിങ്ങള്‍ക്കു കൊണ്ടുപോകാം. പക്ഷേ വേരുകള്‍ നശിപ്പിക്കാനാകില്ല.
ഏക്‌നാഥ് ഷിന്‍ഡെയ്ക്കു വേണ്ടി ഞാന്‍ എല്ലാം ചെയ്തു. ഞാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പ് നല്‍കി. അദ്ദേഹത്തിന്റെ മകന്‍ എം.പിയാണ്. പക്ഷേ പറയുന്നതെല്ലാം എന്റെ മകനെക്കുറിച്ചു മാത്രം.അടിതൊട്ടു മുടിവരെ എന്റെ ദേഹമാസകലം വേദനിക്കുകയാണ്. ചിലര്‍ കരുതി ഞാന്‍ തിരിച്ചുവരില്ലെന്ന്. എന്നെക്കുറിച്ചു ഞാന്‍ ചിന്തിക്കുന്നില്ല. അധികാരക്കളിയിലും ഞാനില്ല.”- ഉദ്ധവ് താക്കറെ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…