Kerala

പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് മാതൃ ശിശു സൗഹൃദ അംഗീകാരം; ഇത് ജില്ലയിൽ സര്‍ക്കാര്‍ തലത്തില്‍ എം.ബി.എഫ്.എച്ച്.ഐ ആദ്യമായി കരസ്ഥമാക്കുന്ന ആശുപത്രി: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജനറല്‍ ആശുപത്രി മാതൃ ശിശു സൗഹൃദ ആശുപത്രിക്കുള്ള സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആശുപത്രികള്‍ മാതൃ ശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റുന്നതിന്റെ ഭാഗമായി നടത്തിവരുന്ന ഗുണനിലവാര പരിശോധനയിലാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് എം.ബി.എഫ്.എച്ച്.ഐ. (മദര്‍ ആന്‍ഡ് ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ്) സര്‍ട്ടിഫിക്കേഷന്‍ നേടാനായത്.

പത്തനംതിട്ട ജില്ലയില്‍ സര്‍ക്കാര്‍ തലത്തില്‍ ആദ്യമായാണ് ഒരു ആശുപത്രി ഈ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രി 96.41 ശതമാനം സ്‌കോര്‍ കരസ്ഥമാക്കിയാണ് മാതൃ ശിശു സൗഹൃദ ആശുപത്രിക്കുള്ള അംഗീകാരം നേടിയത്. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും കുഞ്ഞുങ്ങള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതുമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃ ശിശു സൗഹൃദ ആശുപത്രിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗര്‍ഭിണികളുടെ പരിചരണം, പ്രസവം തുടങ്ങിയവ സ്ത്രീ സൗഹാര്‍ദമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശീലന പരിപാടിയുടെയും വിവിധ ഗുണനിലവാര സൂചികകളുടെയും അടിസ്ഥാനത്തിലാണ് മാതൃ ശിശു സൗഹൃദ ആശുപത്രിക്കുള്ള സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്. സംസ്ഥാന തലത്തില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് ഗുണനിലവാര പരിശോധന നടത്തി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

Meera Hari

Recent Posts

ലോക്സഭാ തെരഞ്ഞെടുപ്പ് ! നാലാം ഘട്ടം 13ന് ; പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…

15 mins ago

സമരം തീര്‍ന്നിട്ടും മാറ്റമില്ല; കണ്ണൂരിൽ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട്…

2 hours ago

പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാവലാകാൻ ദൃഷ്ടി-10 വരുന്നു; പ്രതിരോധ സേനയ്‌ക്ക് കരുത്തേകാനൊരുങ്ങി ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ; പ്രത്യേകതകൾ അറിയാം

ദില്ലി: പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ‌. പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ…

2 hours ago

ചാർധാം യാത്ര; കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു

ഡെറാഡൂൺ: ലോകപ്രശസ്തമായ തീർത്ഥാടനം ചാർധാം യാത്ര ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് ഉത്തരാഖണ്ഡിലെ കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു. സംസ്ഥാന…

3 hours ago