Sabarimala

ഉത്സവത്തിനു സമാപനം; ശബരിമല ശ്രീ അയ്യപ്പസ്വാമിക്ക് നാളെ ആറാട്ട്

പത്തനംതിട്ട:ശബരിമല ഉത്സവത്തിനു സമാപനം കുറിച്ചുകൊണ്ട് അയ്യപ്പസ്വാമിക്ക് നാളെ രാവിലെ 11.30ന് പമ്പയിൽ ആറാട്ട്. ഒൻപതാം ഉത്സവമായ ഇന്ന് രാത്രി 10ന് ശരംകുത്തിയിൽ പള്ളിവേട്ട നടക്കും. രാത്രി 8ന് ശ്രീഭൂതബലി ചടങ്ങുകൾ തുടങ്ങും. ശ്രീഭൂതബലിയുടെ നാലും വിളക്ക് എഴുന്നള്ളിപ്പിന്റെ മൂന്നും പ്രദക്ഷിണങ്ങൾ പൂർത്തിയാക്കി പള്ളിവേട്ട ചടങ്ങിനായി ശരംകുത്തിയിലേക്കു നീങ്ങും. തുടർന്ന് ഏറ്റവും മുന്നിൽ അമ്പും വില്ലും ഏന്തി വേട്ടക്കുറുപ്പ്. പിന്നാലെ തന്ത്രിയും മേൽശാന്തിയും പരിവാരങ്ങളും. ശരംകുത്തിയിൽ പ്രത്യേകം തയാർ ചെയ്ത സ്ഥാനത്താണു പള്ളിവേട്ട.

ചടങ്ങുകൾക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് കാർമികത്വം വഹിക്കും. ആറാട്ട് ആയതിനാൽ നാളെ നെയ്യഭിഷേകവും ദർശനവും കുറച്ചു സമയം മാത്രമേയുണ്ടാകൂ. പുലർച്ചെ 5നു ശ്രീകോവിലിനു പുറത്താണ് പള്ളിയുണർത്തൽ. അതിനു ശേഷം അകത്തേക്ക് എഴുന്നള്ളിച്ച് അഭിഷേകം ആരംഭിക്കും. രാവിലെ ഏഴു വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. രാവിലെ 9 വരെയാണ് ദർശനം. ആറാട്ടിനായി പമ്പയ്ക്കു പോകുന്നത് നട അടച്ചാണ്. സന്ധ്യയോടെ മാത്രമേ തിരികെ എത്തൂ. അതുവരെ ദർശനം ഇല്ല.

അതേസമയം ഉത്സവകാല പൂജകൾ പൂർത്തിയാക്കി നാളെ വൈകിട്ട് 7ന് കൊടിയിറക്കും. ഗണപതികോവിലിനു താഴെ പമ്പാ നദിയിലാണ് ആറാട്ട്. വേനലിന്റെ തീവ്രതയിൽ പമ്പാനദി വറ്റിയതിനാൽ കുള്ളാർ അണക്കെട്ട് തുറന്നുവിട്ട് വെള്ളം എത്തിച്ചു. ‌ആറാട്ട് കടവിനു താഴെ ജലവിഭവ വകുപ്പ് തടയണ കെട്ടി സംഭരിച്ച് ആറാട്ട് കുളത്തിൽ വെള്ളം നിറച്ചു.

Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

4 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

5 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

10 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

10 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

10 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

10 hours ago